'കഴിഞ്ഞ തവണ പരാജയപ്പെട്ട കൂടുതൽ പേരെ ഇത്തവണ മത്സരിപ്പിക്കും'; കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡങ്ങളിൽ ഇളവ്
പത്തനംതിട്ടയിൽ അബിൻ വർക്കിയെ വേണ്ടെന്ന് പോസ്റ്റർ

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡങ്ങളിൽ ഇളവ്. കഴിഞ്ഞ തവണ പരാജയപ്പെട്ട കൂടുതൽപേരെ ഇത്തവണ മത്സരിപ്പിക്കും. അയ്യായിരത്തിൽ താഴെ വോട്ടിന് പരാജയപ്പെട്ടവർക്ക് വീണ്ടും അവസരമെന്നതായിരുന്നു മുൻധാരണ. എന്നാൽ ജയസാധ്യതാ സർവേയിൽ പേരുൾപ്പെട്ടവർക്ക് വീണ്ടും അവസരം നൽകാനാണ് തീരുമാനം.
അതിനിടെ, പത്തനംതിട്ടയിൽ അബിൻ വർക്കിയെ വേണ്ടെന്ന് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ഡിസിസി ഓഫീസലടക്കം പോസ്റ്റർ പതിച്ചത്. നാല് മണ്ഡലങ്ങൾ മാത്രമുള്ള പത്തനംതിട്ടയിൽ ജില്ലയിലുള്ള കോൺഗ്രസുകാർക്ക് അവസരം നൽകണമെന്നാണ് ആവശ്യം. ഡിസിസിയിലെ പോസ്റ്ററുകൾ പ്രവർത്തകരെത്തി കീറിക്കളഞ്ഞു.
Next Story
Adjust Story Font
16

