വയനാട്ടില്‍ ആത്മഹത്യചെയ്ത എൻ.എം വിജയന്റെ കുടുംബത്തിന്റെ കുടിശ്ശിക തീർത്തു; ബത്തേരി ബാങ്കിൽ 60 ലക്ഷം രൂപ അടച്ച് കെപിസിസി
കുടിശ്ശിക തീര്‍ത്തതുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് വിജയന്റെ മരുമകൾ പത്മജ പറഞ്ഞു

സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവ് എൻ.എം വിജയന്റെ ബത്തേരി സഹകരണ ബാങ്കിലെ കുടിശ്ശിക കെപിസിസി അടച്ചുതീർത്തു. ബത്തേരി ബാങ്കിൽ 60 ലക്ഷം രൂപയാണ് കെപിസിസി അടച്ചത്. ഇന്ന് രാവിലെയാണ് ബാങ്കിലെ കുടിശ്ശിക അടച്ചുതീര്‍ത്തത്. എൻ.എം വിജയന്റെ ലോണ്‍ അക്കൗണ്ടിലേക്കാണ് പണം അയച്ചത്.
എന്നാൽ ഇത് സംബന്ധിച്ച് ബാങ്കിൽ നിന്ന് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് വിജയന്റെ മരുമകൾ പത്മജ പറഞ്ഞു.മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ഇത്രയും പ്രശ്‌നങ്ങൾ വന്നിട്ടും കോൺഗ്രസിലെ ആരും ഞങ്ങളുമായി സംസാരിച്ചിട്ടില്ല. 60 ലക്ഷം രൂപകൊണ്ട് കടങ്ങൾ തീരുന്നില്ലെന്നും പത്മജ മീഡിയവണിനോട് പറഞ്ഞു. ബാധ്യത തീർത്തില്ലെങ്കിൽ സത്യാഗ്രഹമിരിക്കുമെന്ന് പത്മജ നേരത്തെ പറഞ്ഞിരുന്നു.
പാർട്ടി ഏറ്റെടുത്ത ഉത്തരവാദിത്തം കൃത്യമായി നിറവേറ്റി എന്നും യാതൊരു സമ്മർദ്ദവും ഉണ്ടായില്ലെന്നും ടി.സിദ്ദീഖ് എംഎൽഎ പ്രതികരിച്ചു. എൻ.എം വിജയന്റെ കുടുംബത്തിന് കൊടുത്ത മൂന്ന് ഉറപ്പുകളും കോൺഗ്രസ് പാലിച്ചു. കുടിശ്ശിക അടച്ചു തീർക്കാൻ കാലതാമസം ഉണ്ടായി എന്നത് സത്യമാണ്.കുടുംബം സത്യഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചത് കൊണ്ടല്ല ബാധ്യത തീർത്തതെന്നും ടി സിദ്ദീഖ് പറഞ്ഞു.
Adjust Story Font
16

