Quantcast

ഇന്ധനവിലവര്‍ധനക്കെതിരെ നവംബര്‍ 18ന് കോണ്‍ഗ്രസ് സമരം

140 മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളിൽ കോണ്‍ഗ്രസ് മാർച്ചും ധർണയും നടത്തുമെന്ന് കെ സുധാകരന്‍ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-11-10 07:38:53.0

Published:

10 Nov 2021 7:21 AM GMT

ഇന്ധനവിലവര്‍ധനക്കെതിരെ നവംബര്‍ 18ന് കോണ്‍ഗ്രസ് സമരം
X

ഇന്ധനവിലക്കെതിരായ കോൺഗ്രസ്‌ സമരം ജനം നെഞ്ചിലേറ്റിയെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരന്‍. സമരം ജനങ്ങളെ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല. കേന്ദ്രം കാണിച്ച ഔദാര്യമെങ്കിലും സംസ്ഥാന സർക്കാരും കാണിക്കണം. അദ്ദേഹം പറഞ്ഞു. നവംബർ 18-ന് ഇന്ധനവില വര്‍ധനക്കെതിരെ 140 മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളിൽ കോണ്‍ഗ്രസ് മാർച്ചും ധർണയും നടത്തുമെന്ന് കെ സുധാകരന്‍ അറിയിച്ചു.

മൂന്നാം ഘട്ടത്തിൽ സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല നടത്തും. വിലവര്‍ധനയിലൂടെ 18,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തെന്ന് സുധാകരന്‍ പറഞ്ഞു. ഇന്ധനവിലയില്‍ ഇളവ് നൽകാൻ കഴിയാത്തത് മുഖ്യമന്ത്രി വിശദീകരിക്കണം.കോൺഗ്രസ്‌ പുനഃസംഘടന മുന്നോട്ട് പോകാൻ ഒറ്റക്കെട്ടായി തീരുമാനം എടുത്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീപ മോഹനന്‍റെ സമരം ദളിത്‌ വിഭാഗത്തിന്‍റെ ആത്മവീര്യത്തിന്‍റെ തെളിവാണ്. സമരത്തിൽ പങ്ക് വഹിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. പാലക്കാട്‌ മുതലമടയിലെ ജാതി വിവേചനത്തിന് പിന്നിൽ സിപിഎ മ്മാണെന്നും മുതലമടയിലെ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അംബേദ്കര്‍ കോളനിയിലെ 47 കുടുംബങ്ങളെ കോൺഗ്രസ്‌ സംരക്ഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.


TAGS :

Next Story