Quantcast

കോണ്‍ഗ്രസ് പ്രതിഷേധം ക്രമസമാധാനത്തെ ബാധിക്കും; കെ റെയിലിനെതിരായ സമരത്തെ വിമർശിച്ച് സമസ്ത മുഖപ്രസംഗം

പരിസ്ഥിതി പ്രവർത്തകർ, രാഷ്ട്രീയ പാർട്ടികൾ, വിദഗ്ധർ, പദ്ധതി വിരുദ്ധ സംഘടന എന്നിവർ യുദ്ധസന്നാഹവുമായി തെരുവിലിറങ്ങിയാൽ അത് വലിയ അക്രമത്തിലായിരിക്കും കലാശിക്കുക

MediaOne Logo

Web Desk

  • Updated:

    2022-01-06 05:55:23.0

Published:

6 Jan 2022 5:00 AM GMT

കോണ്‍ഗ്രസ് പ്രതിഷേധം ക്രമസമാധാനത്തെ ബാധിക്കും; കെ റെയിലിനെതിരായ സമരത്തെ വിമർശിച്ച് സമസ്ത മുഖപ്രസംഗം
X

സര്‍വെകല്ല് പിഴുതെറിയുന്ന കോണ്‍ഗ്രസ് സമരം സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിക്കുമെന്ന് സുപ്രഭാതം മുഖപ്രസംഗം.കോണ്‍ഗ്രസും പദ്ധതിയെ എതിര്‍ക്കുന്നവരും തെരുവിലിറങ്ങിയാല്‍ വലിയ അക്രമത്തില്‍ കലാശിക്കും, കെ റെയിലിനെക്കുറിച്ച് ധവള പത്രം പുറത്തിറക്കണം. സംഘർഷഭരിതമായ ഒരന്തരീക്ഷത്തിൽ ഒരു വികസന പ്രവർത്തനവും സുഗമമായി മുമ്പോട്ട് കൊണ്ടുപോകാനാവില്ലെന്നും നാടിന്റെ വികസനം ജനങ്ങൾക്ക് വേണ്ടിയാണെന്ന് ബോധ്യപ്പെടുത്തണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

വികസനത്തിലേക്കുള്ള പുത്തൻ കുതിപ്പായി പദ്ധതിയെ സർക്കാർ വിശേഷിപ്പിക്കുമ്പോഴും രൂക്ഷമായ എതിർപ്പാണ് പ്രതിപക്ഷത്ത് നിന്നും മറ്റു സംഘടനകളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സന്ദർഭത്തിൽ സംസ്ഥാനത്ത് ഉരുണ്ടുകൂടിയ ആശങ്കയകറ്റാൻ സർക്കാർ തന്നെ മുൻകൈയെടുക്കണം.കെ റെയിൽ ഉപേക്ഷിക്കില്ലെന്നതിൽ സർക്കാർ ഉറച്ചുനിൽക്കുമ്പോൾ, പദ്ധതി സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ധവളപത്രം ഇറക്കുന്നത് ഉചിതമായിരിക്കുമെന്നും സമസ്ത മുഖപ്രസംഗത്തിൽ പറയുന്നു.

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി വീടുകള്‍ തോറും പ്രചരണം നടത്താന്‍ യു ഡി എഫ് തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സമസ്തയുടെ പുതിയ നിലപാട്.പരിസ്ഥിതി സാമൂഹിക ആഘാതങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് യുഡിഎഫ് തീരുമാനം. 12 പേജുള്ള ലഘു ലേഖയില്‍ കുടിയൊഴിപ്പിക്കലിനേക്കാള്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കാണ് യു ഡി എഫ് പ്രധാന ഊന്നല്‍ നല്‍കിയിരിക്കുന്നത്.

TAGS :

Next Story