ആരോഗ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യം; മെഡിക്കല്‍ കോളജുകള്‍ക്ക് മുന്നില്‍ ജൂലൈ ഒന്നിന് കോണ്‍ഗ്രസ് സമരം
മെഡിക്കല്‍ കോളജുകള്‍ക്ക് മുന്നില്‍ ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം നടത്തും. ജൂലൈ ഒന്നിന് മെഡിക്കല്‍ കോളജുകള്‍ക്ക് മുന്നില്‍ ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമം, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അഭാവം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തികൊണ്ടാണ് സമരം സംഘടിപ്പിക്കുന്നത്.
ആരോഗ്യമേഖലയോട് സര്‍ക്കാര്‍ കടുത്ത അവഗണന കാണിക്കുകയാണെന്നും സര്‍ക്കാരിന്റെ ഭാഗത്ത് കടുത്ത അനാസ്ഥയുണ്ടെന്നും ഇവ ഉടന്‍ പരിഹരിക്കണമെന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെപിസിസി പ്രക്ഷോഭ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
Next Story
Adjust Story Font
16

