Quantcast

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി: കടുത്ത സമ്മർദത്തിൽ കോൺഗ്രസ്

കൂടുതൽ നടപടി വേണമെന്നാണ് ആവശ്യം

MediaOne Logo

Web Desk

  • Updated:

    2025-11-28 02:01:49.0

Published:

28 Nov 2025 6:33 AM IST

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി: കടുത്ത സമ്മർദത്തിൽ കോൺഗ്രസ്
X

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ യുവതി പരാതി നൽകിയതോടെ കടുത്ത സമ്മർദത്തിലായി കോൺഗ്രസ്. രാഹുൽ സസ്പെൻഷനിൽ ആണെങ്കിലും അതിനപ്പുറമുള്ള നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല സ്വർണക്കൊള്ള പ്രധാന പ്രചാരണ വിഷയം ആക്കിയ കോൺഗ്രസിനെ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി ഉയർത്തി മറികടക്കാനാണ് സിപിഎം തീരുമാനം.

ശബരിമല സ്വർണ്ണക്കൊള്ള ഉയർത്തിയായിരുന്നു യുഡിഎഫിന്റെ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ ആയുധം. എന്നാൽ ഇടുത്തിയായാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ യുവതിയുടെ പീഡന പരാതി. സസ്പെൻഷനിലായെന്ന ന്യായം നിരത്തി ഇനി പിടിച്ചുനിൽക്കാൻ കഴിയില്ല കോൺഗ്രസിന്. യുവതി പരാതി നൽകിയതോടെ ദ്രുതഗതിയിലാണ് സർക്കാരിന്റെ നീക്കം. തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ അറസ്റ്റിൽ ആയാൽ അസാധാരണ പ്രതിസന്ധിയിലേക്കാണ് കോൺഗ്രസ് എത്തുക. പരാതി ലഭിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം പരസ്യമായി സിപിഎം ഉയർത്തി.

ഇതുവരെ ആരോപണം മാത്രമായി ഉയർന്നു കേട്ട ലൈംഗിക പരാതിയാണ് ഇപ്പോൾ സർക്കാരിന്റെ കോർട്ടിൽ എത്തിനിൽക്കുന്നത്. എല്ലാ വിവാദങ്ങളെയും അതിജീവിക്കാൻ ഇനി ഇതായിരിക്കും സർക്കാരിന്റെ പ്രധാന ആയുധം

TAGS :

Next Story