Quantcast

നികുതി വര്‍ധനക്കെതിരെ പ്രതിഷേധം കനക്കുന്നു; മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി

പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയത്

MediaOne Logo

Web Desk

  • Published:

    4 Feb 2023 5:38 AM GMT

Congress Youth workers show black flag to Kerala CM
X

കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസിനു നേരെ കരിങ്കൊടി കാണിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വർധനക്കെതിരെ പ്രതിഷേധം കനക്കുകയാണ്. കൊച്ചിയിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു. പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയത്.എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കനത്ത സുരക്ഷയിൽ കൊച്ചിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിൽ ബജറ്റ് കത്തിച്ചും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. ബജറ്റ് നിർദേശങ്ങൾ നടപ്പാക്കുക ചർച്ചകൾക്ക് ശേഷം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊച്ചിയിൽ പറഞ്ഞു.

നികുതി വര്‍ധനവിനെതിരെ ജില്ലാ കേന്ദ്രങ്ങളിൽ ഡി.സി.സി കളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. വൈകിട്ട് മണ്ഡലം കമ്മറ്റികൾ പന്തം കൊളുത്തി പ്രകടനം നടത്തും. സാധാരണക്കാരുടെ മേൽ അധിക നികുതി അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്തതെന്ന് കെ.പി.സി.സി കുറ്റപ്പെടുത്തി. തിങ്കളാഴ്ച നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച് നടത്തും.

ജനങ്ങളെ ഇതുപോലെ കൊള്ളയടിക്കുന്ന ബജറ്റ് ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സൻ പറഞ്ഞു. നികുതി കൊള്ളയാണ് നടത്തുന്നത്.ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വില കൂടുകയാണ്. ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണിത്. കോൺഗ്രസ് തീ പാറുന്ന സമരം പ്രഖ്യാപിച്ചു.ജനരോഷത്തിൽ എൽ.ഡി.എഫ് മണ്ണാങ്കട്ട പോലെ അലിഞ്ഞില്ലാതാകുമെന്നും ഹസ്സന്‍ പറഞ്ഞു.



TAGS :

Next Story