Quantcast

സമസ്തയില്‍ സമവായം

100-ാം വർഷിക സമ്മേളന പ്രവർത്തനം ഏകോപിപ്പിക്കാന്‍ കോ ഓർഡിനേഷന് കമ്മിറ്റി രൂപീകരിച്ചു

MediaOne Logo

Web Desk

  • Updated:

    2025-10-29 15:08:06.0

Published:

29 Oct 2025 8:34 PM IST

സമസ്തയില്‍ സമവായം
X

കോഴിക്കോട്: സമസ്തയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ സമവായം. നൂറാം വർഷിക സമ്മേളന പ്രവർത്തനം ഏകോപിപ്പിക്കാന്‍ കോ ഓർഡിനേഷന് കമ്മിറ്റിക്ക് രൂപം നൽകി. മായിന്‍ഹാജി ചെയർമാനും മോയിന്‍ കുട്ടി മാസ്റ്റർ കോ ഓർഡിനേറ്ററുമായാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ലീഗ് - ലീഗ് വിരുദ്ധ വിഭാഗങ്ങളിലെ നേതാക്കള്‍ അടങ്ങിയതാണ് 7 അംഗ സമിതി.

മായിന്‍ ഹാജി - ചെയർമാൻ, മോയിന് കുട്ടി മാസ്റ്റർ കോഓർഡിനേറ്റർ, അബ്ദു സമദ് പൂക്കോട്ടൂർ, ഹമീദ് ഫൈസി അമ്പലക്കടവ്, നാസർ ഫൈസി കൂടത്തായി, ഇബ്രാഹിം ഫൈസി പേരാല്‍, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ എന്നിവരാണ് സമിതി അംഗങ്ങൾ.

സമസ്ത സമ്മേളന പ്രവർത്തനങ്ങള്‍ ഐക്യത്തോടെ മുന്നോട്ടു പോകാനാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. മഞ്ചേരിയില്‍ ചേർന്ന 9 അംഗ മധ്യസ്ഥ സമിതി യോഗത്തിലാണ് സമവായം രൂപപ്പെട്ടത്. സമവായത്തിന്റെ ഭാഗമായി സമസ്ത മുശാവറയില്‍ നിന്ന് സസ് പെന്ഡ് ചെയ്തിരുന്ന മുസ്തഫല്‍ ഫൈസിയെ തിരിച്ചെടുക്കാന്‍ ധാരണ. മുസ്തഫല്‍ ഫൈസിയുടെ വിശദീകരണം പരിഗണിച്ച് അടുത്ത മുശാവറ യോഗത്തിലാകും തീരുമാനം

TAGS :

Next Story