Quantcast

കോഴിക്കോട് കോർപ്പറേഷനിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലും കണ്ടയിൻമെൻ്റ് സോണുകൾ

ചെറുവണ്ണൂർ സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2023-09-15 16:46:16.0

Published:

15 Sept 2023 9:45 PM IST

കോഴിക്കോട് കോർപ്പറേഷനിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലും കണ്ടയിൻമെൻ്റ്  സോണുകൾ
X

കാഴിക്കോട്: ചെറുവണ്ണൂരിൽ ഒരാൾക്ക് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് കോർപ്പറേഷനിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലും കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ 43,44,45,46,47,48,51 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഫറോക്ക് മുൻസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണുകളാണ്.

കണ്ടയിൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ നിന്ന് പുറത്തേക്കോ ഈ പ്രദേശങ്ങളിലേക്കോ യാത്ര ചെയ്യാൻ പാടില്ല. ഭക്ഷ്യ വസ്തുക്കളും മരുന്നുകളും ഉൾപ്പടെയുള്ള ആവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം അഞ്ചു മണി മാത്രമെ തുറക്കാൻ പാടുള്ളു. മരുന്ന് ഷോപ്പുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കു സമയ പരിധിയില്ല.

തദ്ദേശസ്വയം ഭരണ സ്ഥാപനവും വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ വെച്ച് പ്രവർത്തിക്കണം. എന്നാൽ സർക്കാർ, അർദ്ധസർക്കാർ പൊതു മേഖല സ്ഥാപനങ്ങൾ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പ്രവർത്തിക്കാൻ പാടില്ല. ഇവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുകയും മാസ്‌കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. ഒരുതരത്തിലുള്ള കൂടിച്ചേരലുകളും യോഗങ്ങളും പൊതുപരിപാടികളും ഇവിടങ്ങളിൽ അനുവദിക്കുകയില്ല.

TAGS :

Next Story