കോഴിവിലയെ ചൊല്ലി തര്‍ക്കം; കുട്ടനാട് ഇതര സംസ്ഥാന തൊഴിലാളിക്കു മര്‍ദനം

കോഴിക്കടയിലെ ജീവനക്കാരനായ അസം സ്വദേശി മൈക്കിളിനെയാണ് ആക്രമിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-11-18 07:24:55.0

Published:

18 Nov 2021 7:24 AM GMT

കോഴിവിലയെ ചൊല്ലി തര്‍ക്കം; കുട്ടനാട് ഇതര സംസ്ഥാന തൊഴിലാളിക്കു മര്‍ദനം
X

കുട്ടനാട് രാമങ്കരിയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് മർദനമേറ്റു. കോഴിക്കടയിലെ ജീവനക്കാരനായ അസം സ്വദേശി മൈക്കിളിനെയാണ് ആക്രമിച്ചത്. കോഴി വിലയെ ചൊല്ലിയുള്ള തർക്കത്തിനിടെയായിരുന്നു മർദനം.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ആലപ്പുഴ-ചങ്ങനാശേരി റോഡ് നിർമാണം, ഉപകരാർ എടുത്ത കമ്പനിയിലെ 2 ജീവനക്കാർ രാമങ്കരിയിലെ കോഴിക്കടയിൽ എത്തി. കോഴി വിലയെ ചൊല്ലി കടയിലെ ജീവനക്കാരനായ മൈക്കിളുമായി ഇരുവരും തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ഇവർ മൈക്കിളിനെ മർദിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തിരുവല്ല സ്വദേശികളായ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ കേസെടുത്തുവെന്ന് രാമങ്കരി പൊലീസ് അറിയിച്ചു.TAGS :

Next Story