Quantcast

വാളായറിൽ ട്രെയിനിടിച്ചു കാട്ടാനകൾ ചരിഞ്ഞ സംഭവം; തമിഴ്‌നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ തർക്കം

വിവരങ്ങൾ ശേഖരിക്കാൻ എത്തിയ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് ഉദ്യോഗസ്ഥർ തടഞ്ഞു വച്ചു.

MediaOne Logo

Web Desk

  • Updated:

    2021-11-27 12:56:05.0

Published:

27 Nov 2021 12:52 PM GMT

വാളായറിൽ ട്രെയിനിടിച്ചു കാട്ടാനകൾ ചരിഞ്ഞ സംഭവം; തമിഴ്‌നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ തർക്കം
X

ട്രെയിനിടിച്ച് വാളയാറിൽ കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ തമിഴ്‌നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ തർക്കം. ട്രെയിനിന്റെ ചിപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വിവരങ്ങൾ ശേഖരിക്കാൻ എത്തിയ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് ഉദ്യോഗസ്ഥർ തടഞ്ഞു വച്ചു. നിയമപ്രകാരമല്ല തമിഴ് നാട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളെന്ന് റെയിൽവേ പറയുന്നു.

കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂരിനും വാളയാറിനും ഇടയിൽ ട്രെയിൻ തട്ടി കാട്ടാനകൾ ചെരിഞ്ഞത്. ലോക്കോ പൈലറ്റിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപം ഉയർന്നിരുന്നു. ലോക്കോ പൈലറ്റിനെയും സഹ പൈലറ്റിനെയും ചോദ്യം ചെയ്തു വിട്ടയച്ചു. അതിനു ശേഷമാണ് വാളയാറിലുണ്ടായ ട്രെയിനിന്റെ എൻജിനിയറിൽനിന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥർ ചിപ്പ് കൈക്കലാക്കിയത്.

TAGS :

Next Story