Quantcast

വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ

ഉത്തർപ്രദേശ് സഹറാൻപൂർ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്.

MediaOne Logo

Web Desk

  • Published:

    1 Feb 2025 9:46 PM IST

Couples arrested in Vellamunda murder case
X

വയനാട്: വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ഉത്തർപ്രദേശ് സഹറാൻപൂർ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്. സഹറാൻപൂർ സ്വദേശിയായ മുഖീം അഹമ്മദ് ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

ഭാര്യയുമായി മുഖീമിന് ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം. വെള്ളിലാടിയിലെ ക്വാർട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി കഴുത്തിൽ തോർത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയത്. കൊലക്ക് ഭാര്യ ഒത്താശ ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തൽ. പുതുതായി വാങ്ങിയ കത്തികൊണ്ട് മൃതദേഹം അറുത്തുമാറ്റി ബാഗുകളിലാക്കി മാലിന്യമെന്ന വ്യാജേനയാണ് ഓട്ടോറിക്ഷയിൽ കയറ്റി ഉപേക്ഷിച്ചത്. ആരിഫും സൈനബും ചേർന്നാണ് ക്വാർട്ടേഴ്‌സിൽ രക്തം തുടച്ച് ശുചീകരിച്ചത്.

വെള്ളിയാഴ്ച വൈകിട്ടാണ് ആരിഫ് ബാഗുകളുമായി ഓട്ടോയിൽ കയറുകയും യാത്രക്കിടെ കല്ലോടി മൂളിത്തോട് പാലത്തിന് മുകളിൽനിന്ന് ബാഗ് താഴേക്ക് എറിയുകയും ചെയ്തത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ആരിഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

TAGS :

Next Story