Quantcast

കെഎസ്ആർടിസി ജീവനക്കാർക്ക് സാധനം വാങ്ങാൻ കൂപ്പൺ; ഉത്തരവായി

സപ്ലൈക്കോ, കൺസ്യൂമർ ഫെഡ്, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് സാധനം വാങ്ങാം

MediaOne Logo

Web Desk

  • Published:

    2 Sept 2022 9:50 PM IST

കെഎസ്ആർടിസി ജീവനക്കാർക്ക് സാധനം വാങ്ങാൻ കൂപ്പൺ; ഉത്തരവായി
X

തിരുവനന്തപുരം: അടിയന്തര ധനസഹായമായി അൻപത് കോടി അനുവദിച്ചതിന്റെ പിന്നാലെ കെഎസ്ആർടിസി ജീവനക്കാർക്ക് കൂപ്പൺ അനുവദിച്ച ഉത്തരവായി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സർക്കാർ നടപടി. സപ്ലൈക്കോ, കൺസ്യൂമർ ഫെഡ്, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് സാധനം വാങ്ങാം.

കൂപ്പൺ വേണ്ടാത്തവർക്ക് ശമ്പളം കുടിശ്ശികയായി നിലനിർത്തണമെന്നും കോടതി നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 15 കോടി രൂപ മാത്രമാണ് കൈവശമുള്ളതെന്നും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശികയിൽ ഒരു മാസത്തെ പോലും നൽകാൻ 50 കോടി തികയില്ലെന്നും കെ.എസ്.ആർ.ടി.സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രണ്ട് മാസത്തെ ശമ്പളവും ഓണം ബോണസും വിതരണം ചെയ്യാൻ 103 കോടി രൂപ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീലാണ് കോടതിയുടെ പരിഗണനയിലുള്ളത്.

TAGS :

Next Story