Quantcast

കേരളത്തില്‍ പ്രതിദിന കോവിഡ് മരണം വീണ്ടും 200 കടന്നു

സംസ്ഥാനത്ത് കോവിഡ് നിരക്ക് കുറയുമ്പോഴും കോവിഡ് മരണനിരക്ക് വീണ്ടും ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    13 Jun 2021 12:47 PM GMT

കേരളത്തില്‍ പ്രതിദിന കോവിഡ് മരണം വീണ്ടും 200 കടന്നു
X

ചെറിയ ഇടവേളക്ക് ശേഷം കേരളത്തിൽ പ്രതിദിന കോവിഡ് മരണം 200 കടന്നു. 206 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 11,181 ആയി. സംസ്ഥാനത്ത് കോവിഡ് നിരക്ക് കുറയുമ്പോഴും കോവിഡ് മരണനിരക്ക് വീണ്ടും ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

കേരളത്തിൽ ഇന്ന് 11,584 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂർ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂർ 633, കോട്ടയം 622, കാസർഗോഡ് 419, ഇടുക്കി 407, പത്തനംതിട്ട 223, വയനാട് 147 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 94,677 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,12,20,925 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 83 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,793 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 642 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1640, തൃശൂർ 1357, കൊല്ലം 1303, എറണാകുളം 1051, പാലക്കാട് 646, മലപ്പുറം 952, കോഴിക്കോട് 880, ആലപ്പുഴ 657, കണ്ണൂർ 562, കോട്ടയം 592, കാസർഗോഡ് 412, ഇടുക്കി 395, പത്തനംതിട്ട 215, വയനാട് 131 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.66 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 17, തൃശൂർ 10, എറണാകുളം 7, തിരുവനന്തപുരം, കൊല്ലം, വയനാട് 6 വീതം, പാലക്കാട് 4, മലപ്പുറം, കാസർഗോഡ് 3 വീതം, കോട്ടയം 2, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,856 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2315, കൊല്ലം 1878, പത്തനംതിട്ട 619, ആലപ്പുഴ 1123, കോട്ടയം 846, ഇടുക്കി 500, എറണാകുളം 2332, തൃശൂർ 1227, പാലക്കാട് 1744, മലപ്പുറം 2226, കോഴിക്കോട് 1509, വയനാട് 307, കണ്ണൂർ 678, കാസർഗോഡ് 552 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,23,003 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,93,625 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,38,215 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,07,540 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 30,675 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2309 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 882 ഹോട്ട് സ്പോട്ടുകളാണുള്ളത്.

TAGS :

Next Story