Quantcast

സംസ്ഥാനത്ത് കോവിഡ് ആശങ്ക ഒഴിയുന്നു; ടി.പി.ആറും പ്രതിദിന കേസുകളും കുറയുന്നു

ആര്‍.ടി.പി.സി.ആര്‍ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. ഇന്നലെ സംസ്ഥാനത്ത് റെക്കോഡ് വാക്സിനേഷന്‍ ആണ് നടന്നത്

MediaOne Logo

Web Desk

  • Updated:

    2021-09-11 01:36:01.0

Published:

11 Sep 2021 1:20 AM GMT

സംസ്ഥാനത്ത് കോവിഡ് ആശങ്ക ഒഴിയുന്നു; ടി.പി.ആറും പ്രതിദിന കേസുകളും കുറയുന്നു
X

സംസ്ഥാനത്ത് കേവിഡ് ആശങ്ക ഒഴിയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസും കുറയുകയാണ്. ആര്‍.ടി.പി.സി.ആര്‍ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. ഇന്നലെ സംസ്ഥാനത്ത് റെക്കോഡ് വാക്സിനേഷന്‍ ആണ് നടന്നത്.

കുതിച്ചുയര്‍ന്ന കൊവിഡ് ഗ്രാഫ് താഴുകയാണ്. ശരാശരി 13 ശതമാനം പേര്‍ മാത്രമാണ് കഴിഞ്ഞ ആഴ്ച ചികിത്സ തേടിയത്. ഡബ്ല്യു. ഐ.പി.ആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നേരത്തെ ഇത് ഏഴായിരുന്നു. ആര്‍.ടി.പി.സി.ആര്‍ പരിശോധന വ്യാപിപ്പിക്കും. അവശ്യഘട്ടത്തില്‍ മാത്രമാകും ആന്‍റിജന്‍ പരിശോധന നടത്തുക. ഹോം ക്വാറന്‍റൈന്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പൊലീസ് പരിശോധന കര്‍ശനമാക്കും.

അതേസമയം ഇന്നലെ സംസ്ഥാനത്ത് റെക്കോഡ് വാക്സിനേഷന്‍ നടന്നു. ആറ് ലക്ഷത്തി നാല്‍പ്പിനാലായിരത്തി 30 പേര്‍ക്ക് വാക്സിന്‍ നല്‍കി. ഇതാദ്യമായാണ് ആറ് ലക്ഷത്തിധിലം പേര്‍ക്ക് വാക്സിന്‍ നല്‍കുന്നത്. ഇതുവരെ 2,26,24,309 പേര്‍ക്കാണ് ആദ്യ ഡോസ് നല്‍കിയത്. ശേഷിക്കുന്ന ഏഴ് ലക്ഷം ഡോസ് വാക്സിന്‍ ഇന്ന് നല്‍കാനാണ് തീരുമാനം.



TAGS :

Next Story