Quantcast

കോവിഡ് അവലോകന യോഗം ഇന്ന്; പുതിയ നിയന്ത്രണങ്ങൾ ഉടൻ ഉണ്ടാവില്ല

ഞായറാഴ്ച ലോക് ഡൗൺ ഫലപ്രദമായിരുന്നോ എന്ന് വിലയിരുത്തും

MediaOne Logo

Web Desk

  • Updated:

    2022-01-24 00:58:06.0

Published:

24 Jan 2022 12:55 AM GMT

കോവിഡ് അവലോകന യോഗം ഇന്ന്; പുതിയ നിയന്ത്രണങ്ങൾ ഉടൻ ഉണ്ടാവില്ല
X

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് അവലോകന യോഗം ഇന്ന് ചേരും. ഞായറാഴ്ച ലോക് ഡൗൺ ഫലപ്രദമായിരുന്നോ എന്ന് യോഗം വിലയിരുത്തും. വിദേശത്തുള്ള മുഖ്യമന്ത്രി ഓൺലൈനിൽ യോഗത്തിൽ പങ്കെടുക്കും.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ നാല് ദിവസമായി നാൽപതിനായിരത്തിലധികം പേർക്കാണ് ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് ഒമിക്രോൺ സമൂഹ വ്യാപനം നടന്നിരിക്കാമെന്ന വിലയിരുത്തലുകളും ആരോഗ്യ വിദഗ്ധർക്കിടയിൽ ശക്തമാണ്. അതു കൊണ്ട് തന്നെ നിലവിലെ സാഹചര്യത്തെ ഗൗരവത്തോടെയാണ് സർക്കാരും കാണുന്നത്. ടി.പി.ആർ ഒഴിവാക്കി ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണം പ്രഖ്യാപിച്ചശേഷമുള്ള ആദ്യ അവലോകന യോഗമാണ് ഇന്ന് നടക്കുന്നത്.

പുതിയ നിയന്ത്രണത്തിന് ശാസ്ത്രീയ അടിത്തറ ഇല്ലെന്ന വിമർശനവും സർക്കാർ നേരിടുന്നുണ്ട്. കൂടുതൽ നിയന്ത്രണങ്ങൾ ഉടൻ പ്രഖ്യാപിക്കാൻ ഇടയില്ലെങ്കിലും ആൾക്കൂട്ടം ഒഴിവാക്കാനുള്ള കർശനമായ ഇടപെടലുകൾ ഉണ്ടായേക്കും. രോഗ വ്യാപന തോത് ഉയരുമ്പോഴും ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞു നിൽക്കുന്നതാണ് സർക്കാരിനുള്ള ഏക ആശ്വാസം. ആരോഗ്യപ്രവർത്തകർക്ക് ഇടയിലും പൊലീസുകാർക്കിടയിലും രൂക്ഷമാകുന്നത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. മൂന്നാം തരംഗത്തിന്റെ ആദ്യനാളുകളിൽ നഗര മേഖലകളിലായിരുന്നു രോഗവ്യാപനം. എന്നാൽ ഇപ്പോൾ ഗ്രാമീണ മേഖലകളിൽ രോഗവ്യാപനം അതിരൂക്ഷമാണ്.

TAGS :

Next Story