Quantcast

കോവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം, എങ്ങനെ..?

വെബ്സൈറ്റ് വഴി ഫലം ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    24 April 2021 2:53 PM IST

കോവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം, എങ്ങനെ..?
X

കോവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം. http://labsys.health.kerala.gov.in/Welcome/index എന്ന വെബ്സൈറ്റ് വഴിയാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. വെബ്സൈറ്റ് സന്ദ‌ർശിച്ച ശേഷം Download Test Report എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് SRF ID ഉപയോ​ഗിച്ച് പരിശോധനാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.

1.http://labsys.health.kerala.gov.in/Welcome/index എന്ന വെബ്സൈറ്റ് സന്ദ‌ർശിക്കുക

2.Download Test Report എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

3.പരിശോധനാ സമയത്ത് ലഭിച്ച SRF ID, മൊബൈൽ നമ്പർ, തുടങ്ങിയ വിവരങ്ങൾ നൽകുക

4.SRF ID അറിയാത്തവർ Know Your SRF ID ലിങ്ക് ക്ലിക്ക് ചെയ്യുക. ശേഷം പരിശോധന നടത്തിയ തീയതി,ജില്ല, പേര്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി SRF ID മനസ്സിലാക്കുക തുടർന്ന് ലഭിക്കുന്ന പരിശോധനാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക

TAGS :

Next Story