Quantcast

അടിസ്ഥാന വിഭാഗങ്ങൾക്ക് അവഗണന; സർക്കാർ നയങ്ങളിൽ വിമർശനവുമായി സിപിഐ പ്രവർത്തന റിപ്പോർട്ട്

മദ്യനയത്തിൽ നിലവിലെ നിലപാട് തെറ്റാണെന്നും വിദേശമദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് കള്ള് ചെത്ത് വ്യവസായം പ്രതിസന്ധിയിലായെന്നും റിപ്പോർട്ടിൽ

MediaOne Logo

Web Desk

  • Published:

    10 Sept 2025 5:44 PM IST

അടിസ്ഥാന വിഭാഗങ്ങൾക്ക് അവഗണന; സർക്കാർ നയങ്ങളിൽ വിമർശനവുമായി സിപിഐ പ്രവർത്തന റിപ്പോർട്ട്
X

തിരുവനന്തപുരം: സർക്കാർ നയങ്ങളിൽ വിമർശനവുമായി സിപിഐ പ്രവർത്തന റിപ്പോർട്ട്. മദ്യനയത്തിൽ നിലവിലെ നിലപാട് തെറ്റാണെന്നും വിദേശമദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് കള്ള് ചെത്ത് വ്യവസായം പ്രതിസന്ധിയിലായെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻഗണനാ ക്രമം നിശ്ചയിച്ചതിലും പാളിച്ചയുള്ളതായി റിപ്പോർട്ടിൽ.

എൽഡിഎഫിന്റെ ജനകീയ അടിത്തറ പാവപ്പെട്ട തൊഴിലാളികളാണ്. എന്നാൽ തൊഴിലാളി വിഭാഗത്തെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല. അടിസ്ഥാന ജനവിഭാഗത്തിന്റെ വിഷയങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നാണ് സർക്കാരിന് വിമർശനം. ഗൗരവമായി ഈ വിഷയത്തെ കാണണമെന്നും അടിസ്ഥാന ജനവിഭാഗത്തിന്റെ താൽപര്യത്തിന് കൂടുതൽ ഊന്നൽ നൽകി വേണം വികസന പദ്ധതി മുന്നോട്ട് കൊണ്ടു പോകാനെന്നും ആവശ്യമുണ്ട്. കർക്കരെ കടക്കെണിയിൽ നിന്ന് സംരക്ഷിച്ചിരുന്ന കടാശ്വാസ കമ്മീഷൻ സ്തംഭനത്തിലാണെന്നും സർക്കാരിനെതിരെ വിമർശനമുണ്ട്.

അതേസമയം, റവന്യൂ വകുപ്പിന് റിപ്പോർട്ടിൽ പ്രശംസിക്കുന്നു. റവന്യൂ വകുപ്പിൽ നടന്നുവരുന്നത് ശ്രദ്ധേയമായ പ്രകടനമാണെന്നും രണ്ടേകാൽ ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തത് ചരിത്ര നേട്ടമാണെന്നും റിപ്പോർട്ടിൽ പ്രശംസിക്കുന്നു. ഒരു ലക്ഷം പട്ടയങ്ങൾ കൂടി സർക്കാരിന്റെ കാലയളവിൽ വിതരണം ചെയ്യും.

TAGS :

Next Story