Quantcast

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച സിപിഎം ന്യായം; സിപിഐ എക്സിക്യൂട്ടീവിൽ രൂക്ഷ വിമർശനം

പത്മകുമാറിനെതിരെ നടപടിയെടുക്കാതെ സിപിഎം സംരക്ഷിച്ചത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചുവെന്നും വിമർശനം

MediaOne Logo

Web Desk

  • Updated:

    2025-12-29 17:14:20.0

Published:

29 Dec 2025 9:46 PM IST

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച സിപിഎം ന്യായം; സിപിഐ എക്സിക്യൂട്ടീവിൽ രൂക്ഷ വിമർശനം
X

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിൽ സിപിഎം വാദങ്ങൾക്ക് സിപിഐ പിന്തുണ ഇല്ല. തോൽവി സംബന്ധിച്ച സിപിഎം ന്യായങ്ങൾക്ക് സിപിഐ എക്സിക്യൂട്ടീവിൽ രൂക്ഷ വിമർശനം. ഭരണവിരുദ്ധ വികാരവും ശബരിമലയും തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് മുഖ്യകാരണമെന്നും വിമർശനം.

ബിനോയി വിശ്വം അവതരിപ്പിച്ച റിപ്പോർട്ടിൽ ശബരിമല തിരിച്ചടിയായതിൽ കാര്യമായ പരാമർശമില്ല. പത്മകുമാറിനെതിരെ നടപടിയെടുക്കാതെ സിപിഎം സംരക്ഷിച്ചത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു. സിപിഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും സിപിഐ എക്സിക്യൂട്ടീവിൽ വിമർശനം.

ശബരിമല സ്വർണ കൊള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് സിപിഎം നിലപാട്. യുഡിഎഫ് കള്ള പ്രചാരണം ഉയർത്തിയായിരുന്നു തെരഞ്ഞെടുപ്പിന് നേരിട്ടത്. വർഗീയമായ പ്രചരണം നടന്നതായും വിശ്വാസികളെ കബളിപ്പിച്ച് വോട്ട് നേടാൻ ശ്രമം നടന്നതായും അദ്ദേഹം കൂട്ടിചേർത്തു. മുസ്‌ലിം ലീഗ് എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും കൂട്ടുപിടിച്ചു കള്ള പ്രചാരവേല നടത്തിയതായും എം.വി ഗോവിന്ദൻ പറഞ്ഞു.

TAGS :

Next Story