സിപിഐക്ക് ആദ്യ വനിതാ ജില്ലാ സെക്രട്ടറി ; പാലക്കാട് സിപിഐയെ ഇനി സുമലത മോഹന്‍ദാസ് നയിക്കും
പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയായി സുമലത മോഹന്‍ദാസിനെ തെരഞ്ഞെടുത്തത്

തിരുവനന്തപുരം: സിപിഐയുടെ സംഘടനാ ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി സുമലത മോഹന്‍ദാസ്. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയായി സുമലത മോഹന്‍ദാസിനെ തെരഞ്ഞെടുത്തത്.
നിലവില്‍ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മഹിളാ സംഘം ജില്ലാ സെക്രട്ടറി, എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. മലമ്പുഴ മന്തക്കാട് തോട്ടപുര സ്വദേശിനിയാണ് സുമലത. 45 അംഗ ജില്ലാ കൗണ്‍സിലും സമ്മേളനം തെരഞ്ഞെടുത്തു.
അതേസമയം, സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ.സലിംകുമാറിനെ വീണ്ടും തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് കെ.സലിംകുമാര്‍ ജില്ലാ സെക്രട്ടറി ആകുന്നത്. സെക്രട്ടറിക്കൊപ്പം 51 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.
Next Story
Adjust Story Font
16

