Quantcast

കേരള പൊലീസില്‍ ആർഎസ്‌എസ്‌ ഗ്യാങ് പ്രവര്‍ത്തിക്കുന്നു: സിപിഐ നേതാവ് ആനി രാജ

സർക്കാർ നയത്തിനെതിരെ പൊലീസ് പ്രവർത്തിക്കുന്നുവെന്നും ആനി രാജ

MediaOne Logo

Web Desk

  • Updated:

    2021-09-01 08:26:33.0

Published:

1 Sept 2021 12:59 PM IST

കേരള പൊലീസില്‍ ആർഎസ്‌എസ്‌ ഗ്യാങ് പ്രവര്‍ത്തിക്കുന്നു: സിപിഐ നേതാവ് ആനി രാജ
X

സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ സിപിഐ നേതാവ് ആനി രാജ. കേരള പൊലീസില്‍ ആർഎസ്‌എസ്‌ ഗ്യാങ് പ്രവര്‍ത്തിക്കുന്നു. സർക്കാർ നയത്തിനെതിരെ പൊലീസ് പ്രവർത്തിക്കുന്നുവെന്നും ആനി രാജ കുറ്റപ്പെടുത്തി.

ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും നല്ല രീതിയിലാണ് സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പക്ഷേ സര്‍ക്കാരിന്‍റ പ്രതിച്ഛായയെ ഇടിച്ചുതാഴ്ത്തുന്നതിനായി ആര്‍എസ്എസിന്‍റെ ഒരു വിഭാഗം കേരള പൊലീസില്‍ പ്രവര്‍ത്തിക്കുന്നു. അങ്ങനെയാണ് സര്‍ക്കാരിന്‍റെ പ്രതിച്ഛായ മോശമാകുന്നതെന്നത്. പൊലീസ് സർക്കാരിന് ദേശീയ തലത്തില്‍ നാണക്കേട് ഉണ്ടാക്കിയെന്നും ആനി രാജ കുറ്റപ്പെടുത്തി.

പൊലീസ് അച്ഛനെയും മകളെയും അപമാനിച്ച സംഭവം, സ്ത്രീധന പീഡന കേസുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിച്ചാണ് ആനി രാജയുടെ വിമര്‍ശനം. നിയമാവബോധമുള്ള പൊലീസല്ല ഇവിടെയുള്ളതെന്നും ആനി രാജ കുറ്റപ്പെടുത്തി.

കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നുവെന്ന സിപിഐ നേതാവ് ആനി രാജയുടെ ആരോപണം ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സർക്കാർ നടപടി സ്വീകരിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

TAGS :

Next Story