Quantcast

തമിഴ്‌നാട് മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും സന്ദർശിച്ച് സിപിഐ നേതാക്കൾ

സെപ്തംബറില്‍ കേരളത്തിൽ നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലേക്കും പാർട്ടിയുടെ നൂറാം വാർഷിക ആഘോഷ പരിപാടിയിലേക്കും ഇരുവരേയും സിപിഐ നേതാക്കൾ ക്ഷണിച്ചു

MediaOne Logo

Web Desk

  • Published:

    29 April 2025 7:24 PM IST

തമിഴ്‌നാട് മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും സന്ദർശിച്ച് സിപിഐ നേതാക്കൾ
X

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം.കെ സ്റ്റാലിനുമായി സിപിഐ നേതാക്കൾ കൂടിക്കാഴ്ച നടത്തി.

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും കേരള സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം, റവന്യൂ മന്ത്രി കെ രാജൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി ആർ മുത്തരശ്ശൻ, തമിഴ്നാട്ടിലെ സിപിഐ എംപിമാർ, എംഎൽഎമാർ എന്നിവരടങ്ങുന്ന സംഘമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം സ്റ്റാലിനേയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനേയും സന്ദർശിച്ചത്.

സെപ്തംബറില്‍ കേരളത്തിൽ നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലേക്കും പാർട്ടിയുടെ നൂറാം വാർഷിക ആഘോഷ പരിപാടിയിലേക്കും ഇരുവരേയും സിപിഐ നേതാക്കൾ ക്ഷണിച്ചു. തമിഴ് സാഹിത്യത്തിലെ ഇതിഹാസമായ തിരുവള്ളുവറിൻ്റെ ശില്പം നൽകിയാണ് ഉപമുഖ്യമന്ത്രി, സിപിഐ നേതാക്കളെ വരവേറ്റത്.

കേന്ദ്ര ഭരണകൂടം നേതൃത്വം നൽകുന്ന ഫാസിസത്തിനും ജനാധിപത്യ വിരുദ്ധതക്കുമെതിരെ യോജിച്ച പോരാട്ടത്തിന്റെ ആവശ്യകത സിപിഐ - ഡിഎംകെ നേതാക്കൾ ചർച്ച ചെയ്തു. യോജിച്ച പോരാട്ടത്തിൽ യോജിക്കാവുന്ന മുഴുവൻ കക്ഷികളേയും കൂട്ടിയോജിപ്പിക്കണമെന്ന കാര്യം ചർച്ചയിൽ ഉയർന്നു.

TAGS :

Next Story