Quantcast

സി.പി.ഐയില്‍ ചേരിമാറ്റം; കാനത്തിനൊപ്പം ചേർന്ന് കെ പ്രകാശ് ബാബു

ഇസ്മയില്‍ വിഭാഗത്തെ ഞെട്ടിച്ചാണ് കാനത്തെ പിന്തുണച്ച് പ്രകാശ്ബാബു കാനത്തിന് വേണ്ടി മറുപടി പറഞ്ഞത്.

MediaOne Logo

Web Desk

  • Published:

    12 Sep 2022 11:23 AM GMT

സി.പി.ഐയില്‍ ചേരിമാറ്റം; കാനത്തിനൊപ്പം ചേർന്ന് കെ പ്രകാശ് ബാബു
X

സംസ്ഥാന സമ്മേളനത്തിന് രണ്ടാഴ്ചമാത്രം ബാക്കിനില്‍ക്കെ സി.പി.ഐയില്‍ ചേരിമാറ്റം. ഓദ്യോഗിക പക്ഷത്തിനെതിരെ ജില്ലാ സമ്മേളനങ്ങളില്‍ നീക്കം നടത്തിയിരുന്ന കെ.ഇ ഇസ്മയില്‍ പക്ഷത്ത് വിള്ളല്‍ വീഴ്ത്തി, അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു കാനത്തിനൊപ്പമെത്തി.

പ്രായപരിധി നിര്‍ബന്ധമാക്കുന്നതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കാനത്തിന് വേണ്ടി സംസ്ഥാന കൗണ്‍സിലില്‍ മറുപടി പറഞ്ഞാണ് പ്രകാശ്ബാബുവിന്റെ ചേരിമാറ്റം. മലപ്പുറം, വയനാട് ജില്ലാ സമ്മേളനങ്ങള്‍ മാത്രം ബാക്കി നിൽക്കെയാണ് ഇത്.

സംസ്ഥാന സമ്മേളനത്തിനുള്ള രാഷ്ട്രീയ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും തയാറാക്കാന്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് പ്രകാശ് ബാബു കാനം പക്ഷത്തേക്ക് എത്തിയത്. സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ച് കോട്ടയം ജില്ലാ സെക്രട്ടറി വി.ബി ബിനുവാണ് പ്രായപരിധി നിശ്ചയിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന വിമര്‍ശനം സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ത്തിയത്.

പ്രായപരിധി കര്‍ശനമാക്കുന്നത് കാനത്തിന്‍റെ താല്പര്യമെന്ന ലക്ഷ്യം വച്ചായിരുന്നു വിമര്‍ശനം. വിമര്‍ശനത്തിന് മറുപടി പറയേണ്ട കാനം രാജേന്ദ്രന്‍ മൗനം പാലിച്ചു. എന്നാല്‍ ഇസ്മയില്‍ വിഭാഗത്തെ ഞെട്ടിച്ചാണ് കാനത്തെ പിന്തുണച്ച് പ്രകാശ്ബാബു കാനത്തിന് വേണ്ടി മറുപടി പറഞ്ഞത്. പ്രായപരിധി കര്‍ശനമായി നടപ്പാക്കുമെന്നും അത് ഭരണഘടന വിരുദ്ധമല്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

ഈ മാസം 30ന് തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇസ്മയില്‍ പക്ഷം പ്രകാശ് ബാബുവിന് മത്സരിപ്പിക്കുമോ എന്നുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമായിരിക്കെയാണ് എതിര്‍ചേരിയെ പിളര്‍ത്തി പ്രകാശ് ബാബു കാനത്തിനൊപ്പം ചേര്‍ന്നത്. ഇതോടെ കാനത്തിന് സെക്രട്ടറി സ്ഥാനത്തേക്ക് തൽക്കാലം വെല്ലുവിളിയില്ലെന്ന് ഉറപ്പായി.

12 ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയപ്പോള്‍ ബഹുഭൂരിപക്ഷം ജില്ലകളിലും കാനം രാജേന്ദ്രന്‍ സ്വാധീനം ഉറപ്പിച്ചത് ഇസ്മയില്‍ പക്ഷത്ത് വിള്ളലിന് കാരണമായി. കൊല്ലം ജില്ലയില്‍ ഇസ്മയിലിനും പ്രകാശ്ബാബുവിനും ഒപ്പം നിന്ന പി.എസ് സുപാലിനെ സ്വന്തം ക്യാമ്പിലെത്തിച്ച് സെക്രട്ടറിയാക്കിയാണ് എതിര്‍ചേരിയില്‍ വിള്ളലിന് കാനം നീക്കം തുടങ്ങിയത്. ശക്തികേന്ദ്രമായ കോട്ടയത്തും ഇടുക്കിയിലും ഔദ്യോഗിക പക്ഷത്തെ തോല്‍പ്പിച്ചെങ്കിലും സംസ്ഥാന സമ്മേളനത്തില്‍ ഏറ്റുമുട്ടാന്‍ ഇസ്മയില്‍ പക്ഷത്തിന് ഏറ്റുമുട്ടാന്‍ പ്രാപ്തി കുറയുകയാണ്.

TAGS :

Next Story