Quantcast

തെരഞ്ഞെടുപ്പ് വിജയമുണ്ടായെങ്കിലും വളര്‍ച്ചയില്ലെന്ന് സി.പി.ഐയില്‍ വിമര്‍ശനം

വിഭാഗീയത സംഘടനയില്‍ വലിയതോതില്‍ വളരുന്നു. പറവൂരില്‍ സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചത് തിരിച്ചടിയായി. പറവൂരിലേയും മുവാറ്റുപുഴയിലേയും തോല്‍വികളില്‍ അന്വേഷണം വേണമെന്നും കൗണ്‍സില്‍ ആവശ്യമുയര്‍ന്നു.

MediaOne Logo

Web Desk

  • Published:

    10 Sep 2021 4:23 PM GMT

തെരഞ്ഞെടുപ്പ് വിജയമുണ്ടായെങ്കിലും വളര്‍ച്ചയില്ലെന്ന് സി.പി.ഐയില്‍ വിമര്‍ശനം
X

തെരഞ്ഞെടുപ്പ് വിജയമുണ്ടായെങ്കിലും പാര്‍ട്ടിക്ക് വളര്‍ച്ചയുണ്ടായില്ലെന്ന് സി.പി.ഐയില്‍ വിമര്‍ശനം. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ല. സീറ്റുകളുടെ എണ്ണം കുറഞ്ഞെങ്കിലും സി.പി.എം നില മെച്ചപ്പെടുത്തി. സി.പി.ഐക്ക് അതിന് കഴിഞ്ഞില്ല. തദ്ദേശ തെരഞ്ഞെടുപ്പിനെക്കാള്‍ പിന്നില്‍ പോയെന്നും സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനമുണ്ടായി.

വിഭാഗീയത സംഘടനയില്‍ വലിയതോതില്‍ വളരുന്നു. പറവൂരില്‍ സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചത് തിരിച്ചടിയായി. പറവൂരിലേയും മുവാറ്റുപുഴയിലേയും തോല്‍വികളില്‍ അന്വേഷണം വേണമെന്നും കൗണ്‍സില്‍ ആവശ്യമുയര്‍ന്നു.

മൂവാറ്റുപുഴ സി.പി.ഐ സ്ഥാനാര്‍ഥി എല്‍ദോ എബ്രഹാം വിവാഹത്തില്‍ ആര്‍ഭാടം കാട്ടിയെന്നും വിമര്‍ശനമുണ്ടായി. വിവാഹം ലളിതമാകണമെന്ന പാര്‍ട്ടി നിര്‍ദേശം ഗൗനിച്ചില്ലെന്ന് സംസ്ഥാന കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. ആര്‍ഭാട വിവാഹം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായെന്നും ജില്ലാ സെക്രട്ടറി വിമര്‍ശിച്ചു.

TAGS :

Next Story