Quantcast

സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന് ദേശീയ നേതൃയോഗത്തിൽ ഉയർന്നുവന്ന വിഷയം സംസ്ഥാന നേതൃയോഗങ്ങളിലും ചർച്ച ആയേക്കും.

MediaOne Logo

Web Desk

  • Published:

    25 Sept 2023 7:35 AM IST

CPI state leadership meetings begin today
X

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവും തുടർന്ന് രണ്ട് ദിവസങ്ങളിൽ സംസ്ഥാന കൗൺസിലുമാണ് ചേരുന്നത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും മണ്ഡല പര്യടനവും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളുമാണ് യോഗങ്ങളിലെ പ്രധാന അജണ്ട. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന് ദേശീയ നേതൃയോഗത്തിൽ ഉയർന്നുവന്ന വിഷയം സംസ്ഥാന നേതൃയോഗങ്ങളിലും ചർച്ച ആയേക്കും.

സർക്കാരിന്റെ പ്രവർത്തനം ചർച്ചയായാൽ വിമർശനത്തിന് സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന മാസപ്പടി വിവാദം അടക്കം സംസ്ഥാന നേതൃത്വ യോഗങ്ങളിൽ ചർച്ചയാകും. ഭൂപതിവ് നിയമഭേദഗതിയുടെ ചട്ടം രൂപീകരണവും എക്സിക്യൂട്ടിവിൽ ചർച്ചയായേക്കും.

TAGS :

Next Story