'പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് എം.എ ബേബി ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്, ആര്‍എസ്എസ് പരിപാടിയെ സിപിഎം പിന്തുണക്കില്ല';ബിനോയ് വിശ്വം
വിദ്യാഭ്യാസ രംഗത്ത് കാവിവൽക്കരണം നടത്താനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീ പദ്ധതിയെന്നും ബിനോയ് വിശ്വം

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ ചേരുന്നതിൽ എതിർപ്പ് ശക്തമാക്കി സിപിഐ..പദ്ധതി കേരള സർക്കാർ നടപ്പിലാക്കാൻ പോകുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് കാവിവൽക്കരണം നടത്താനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീ.പദ്ധതി നടപ്പിലാക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്ന NEP വിഷയത്തിൽ സിപിഐക്കും സിപിഎമ്മിനും ഒരേ നിലപാടെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാ ഇടതുപക്ഷ പ്രസ്ഥാനങ്ങളും മതേതരബോധമുള്ള മനുഷ്യരും പദ്ധതിയെ എതിര്‍ക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള സർക്കാർ തീരുമാനത്തിൽ സിപിഐ മന്ത്രിമാർ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ എതിർത്ത് രേഖപ്പെടുത്തും. പദ്ധതിയുടെ ഭാഗമാകേണ്ടതില്ലെന്ന പാർട്ടി നിലപാട് മന്ത്രിസഭാ യോഗത്തിൽ അറിയിക്കാനാണ് നേതൃത്വത്തിൻ്റെ നിർദ്ദേശം. ഇന്ന് ആരംഭിക്കുന്ന സിപിഐ സംസ്ഥാന നേതൃയോഗങ്ങളും വിഷയംചർച്ച ചെയ്യും.
പി.എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സമസ്ത മുഖപത്രത്തില്‍ എഡിറ്റോറിയില്‍. പദ്ധതി തിടുക്കത്തിൽ നടപ്പാക്കുന്നത് ആപൽക്കാരമെന്നും, വിദ്യാഭ്യാസ മേഖല കാവി അണിയിക്കുകയാണ് പി.എം ശ്രീയുടെ ലക്ഷ്യമെന്നുമാണ് സുപ്രഭാതത്തിന്റെ എഡിറ്റോറിയലിലെ കുറ്റപ്പെടുത്തൽ. അത്ര ശ്രീയല്ല പിഎം ശ്രീ എന്ന തലകെട്ടിലാണ് എഡിറ്റോറിയൽ.
Adjust Story Font
16

