പൊന്നാനിയിൽ എം. സ്വരാജിനെ മത്സരിപ്പിക്കാൻ സിപിഎം ധാരണ
സീറ്റ് നിലനിർത്താൻ ശക്തനായ സ്ഥാനാർഥി തന്നെ മത്സരിക്കണമെന്ന വിലയിരുത്തലാണ് സ്വരാജിലേക്കെത്തിയത്

മലപ്പുറം: പൊന്നാനിയിൽ എം. സ്വരാജിനെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ സിപിഎമ്മിൽ ധാരണ. സീറ്റ് നിലനിർത്താൻ ശക്തനായ സ്ഥാനാർഥി തന്നെ മത്സരിക്കണമെന്ന വിലയിരുത്തലാണ് സ്വരാജിലേക്കെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ സ്വരാജിൻ്റെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
പതിറ്റാണ്ടുകളായി, സിപിഎമ്മിന്റെ ഉരുക്കുകോട്ടകളിലൊന്നാണ് പൊന്നാനി മണ്ഡലം. സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മലപ്പുറം ജില്ലയില്‍ സ്വരാജിന്റെ രണ്ടാം മത്സരമാണ്.നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വറിനെതിരെ ശക്തമായ പോരാട്ടം നടത്തിയ സ്വരാജിന് ഉറച്ച മണ്ഡലം തന്നെ നല്‍കണമെന്ന് പാര്‍ട്ടി നേതൃത്വത്തില്‍ ചര്‍ച്ചയുണ്ട്. സ്വരാജിനെ കൂടാതെ, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനെയും പൊന്നാനിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Adjust Story Font
16

