കരിമ്പ പഞ്ചായത്തിൽ ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതായി സിപിഎം
അതേസമയം പോളിങ് ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തിയത് മൂലം പകരം മറ്റൊരാളെ നിയോഗിച്ചു

Representational Image
പാലക്കാട്: പാലക്കാട് കരിമ്പ പഞ്ചായത്തിൽ മുസ്‍ലിം ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതായി സിപിഎം ആരോപണം. താജുദ്ദീൻ എന്നയാൾക്കെതിരെയാണ് പരാതി. പൊലീസ് പരിശോധന ആരംഭിച്ചു.
അതേസമയം പോളിങ് ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തിയത് മൂലം പകരം മറ്റൊരാളെ നിയോഗിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് 6വാർഡ് ഒന്നാം ബൂത്തിലാണ് സംഭവം. തേഡ് പോളിങ്ങ് ഓഫീസറാണ് മദ്യപിച്ചെത്തിയത്.
മണ്ണാർക്കാട് നഗരസഭ 25വാർഡ് യൂണിവേഴ്സൽ കോളേജ് ബൂത്തിൽ മെഷീൻ തകരാർ മൂലം ഒന്നര മണിക്കൂർ വൈകിയാണ് വോട്ടിങ് ആരംഭിച്ചത്. കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് 6വാർഡിൽ ഒന്നാം ബൂത്ത് കുറ്റിയാംപാടത്ത് മദ്യപിച്ചെത്തിയ മൂന്നാമത്തെ പോളിങ് ഉദ്യോഗസ്ഥനെ മാറ്റി പകരം ഉദ്യോഗസ്ഥനെ നിയോഗിച്ചു.
അതിനിടെ പാലക്കാട് കല്ലേക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണമുണ്ടായി. ഒരാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥിക്കും സംഘത്തിനും നേരെയാണ് ആക്രമണം. ഡിസിസി സെക്രട്ടറി നന്ദാബാലന്‍റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് സ്ഥാനാർഥി ബാദുഷ ആരോപിച്ചു. എന്നാൽ അക്രമം നടത്തിയത് ബിജെപിയെന്ന് ഡിസിസി സെക്രട്ടറി നന്ദബാലൻ പറഞ്ഞു.
Adjust Story Font
16

