എം. എ ഷഹനാസിൻ്റെ ആരോപണം; ഷാഫി പറമ്പിൽ എംപിയെ ലക്ഷ്യം വച്ച് സിപിഎമ്മും ബിജെപിയും
ഷഹനാസിനെ സാംസ്കാരിക സാഹിതി കോഴിക്കോട് വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

കോഴിക്കോട്: എം. എ ഷഹനാസിന്റെ ആരോപണത്തിന് പിന്നാലെ ഷാഫി പറമ്പിൽ എംപിയെ ലക്ഷ്യം വച്ച് സിപിഎമ്മും ബിജെപിയും. ഷാഫി അറിയാതെ രാഹുൽ ഒന്നും ചെയ്യില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ സുരേഷ് ബാബു പറഞ്ഞു. ഷാഫിയുടെ ഫോൺ പരിശോധിക്കണമെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും ആവശ്യപ്പെട്ടു.
ഷഹനാസിനെ സാംസ്കാരിക സാഹിതി കോഴിക്കോട് വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി.വിവാദമായതോടെ തിരിച്ചെടുത്തു. രാഹുല്‍ മാങ്കൂട്ടത്തന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് ഷാഫി പറമ്പിലിനോട് നേരത്തെ പരഞ്ഞിരുന്നുവന്ന സാംസ്കാരിക സാഹിതി പ്രവർത്തക എം. എ ഷഹനാസിന്റെ വെളിപ്പെടുത്തലോടെയാണ് ഷാഫി പറമ്പിലിനെതിരെ സിപിഎമ്മും ബിജെപിയും ആക്രമണം ശക്തമാക്കിയത്.
സിപിഎം നേരത്തെ ഷാഫിക്കെതിരെ ഉന്നയിച്ച ആരോപണം ഷഹനാസ് ശരിവെക്കുകയാണന്ന് ഇ.എൻ സുരേഷ് ബാബു പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരിക്കെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ രാഹുലിനെ പിന്തുണച്ച് ഷഹനാസ് ഇട്ട പോസ്റ്റും ഷാഫിയെ പ്രശംസിക്കുന്ന പോസ്റ്റും സാമുഹിക മാധ്യമങ്ങളില്‍ ചർച്ചയാവുകയാണ്.
Adjust Story Font
16

