വോട്ട് ചേർക്കലിൽ അപാകത; അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് സിപിഎം
പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടും പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞില്ല

മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് സിപിഎം. വോട്ട് ചേർക്കലിൽ അപാകത ആരോപിച്ചാണ് ഉപരോധം. രാവിലെ പത്തുമണിക്ക് ആരംഭിച്ച ഉപരോധം ഇപ്പോഴും തുടരുകയാണ്.
ഉപരോധത്തെ തുടർന്ന് സെക്രട്ടറിക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനോ ഭക്ഷണത്തിനോ പുറത്തു പോകാൻ കഴിഞ്ഞില്ല. പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടും പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞില്ല.
Updating...
Next Story
Adjust Story Font
16

