'തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം-ബിജെപി ഡീൽ'; ആരോപണവുമായി ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി അംഗം ആനി അശോകൻ
'കടകംപള്ളി സുരേന്ദ്രൻ കരുനീക്കങ്ങള്‍ നടത്തുന്നു'

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം - ബിജെപി ഡീലുണ്ടെന്ന ആരോപണവുമായി ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി അംഗം ആനി അശോകൻ. കടകംപള്ളി സുരേന്ദ്രനാണ് കരുനീക്കങ്ങള്‍ നടത്തുന്നതെന്നും ആനി അശോകൻ പറഞ്ഞു.
കോര്‍പ്പറേഷനിലേക്ക് സിപിഎം വോട്ട് ബിജെപിക്ക് മറിക്കാനാണ് ധാരണ. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രത്യുപകാരമായി ബിജെപി കടകംപള്ളിക്ക് വോട്ട് നല്‍കും. പാർട്ടിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി ചെമ്പഴന്തിയിൽ മത്സരിക്കുമെന്നും ആനി അശോകൻ മീഡിയവണിനോട് പറഞ്ഞു.
മുൻപും ഇപ്പോഴും കടകംപള്ളി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നത് ബിജെപിക്ക് അനുകൂലമായിട്ടാണ്. ജയ സാധ്യത ഇല്ലാത്ത സ്ഥാനാർത്ഥികളെ നിര്‍ത്തി ബിജെപിയെ വിജയിപ്പിക്കാനാണ് ശ്രമം. കടകംപള്ളിക്ക് എംഎല്‍എ ആയി മത്സരിക്കുമ്പോള്‍ തിരിച്ച് വോട്ട് കിട്ടാന്‍ വേണ്ടിയാണ് നീക്കമെന്നും ആനി അശോകൻ കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16

