തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി ജോർജ് കുര്യന്‍ പങ്കെടുക്കുന്ന പരിപാടി ബഹിഷ്കരിച്ച് ഇടത് ജനപ്രതിനിധികൾ
ആയുഷ്മാൻ ആരോഗ്യമന്തിർ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങാണ് ബഹിഷ്കരിച്ചത്

തിരുവനന്തപുരം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ പങ്കെടുക്കുന്ന പരിപാടി ബഹിഷ്കരിച്ച് ഇടത് ജനപ്രതിനിധികൾ. തിരുവനന്തപുരം കള്ളിക്കാട് സംഘടിപ്പിച്ച ആയുഷ്മാൻ ആരോഗ്യമന്തിർ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങാണ് ജനപ്രതിനിധികൾ ബഹിഷ്കരിച്ചത്. ബിജെപി ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയാണ് പരിപാടി സംഘടിപ്പിച്ചത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ടിലാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയതെന്നും ഉദ്ഘാടനം ഔദ്യോഗികമായി സംസ്ഥാന സർക്കാരിനെയോ ബന്ധപ്പെട്ട ജനപ്രതിനിധികളെയോ അറിയിച്ചില്ലെന്നും ഇടത് അംഗങ്ങൾ പറഞ്ഞു. പരിപാടിയുടെ പോസ്റ്ററിൽ എംഎൽഎയുടെ പേരും ഫോട്ടോയും ഉൾപ്പെടുത്തിയിരുന്നു. പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രനായിരുന്നു അധ്യക്ഷനാകേണ്ടിയിരുന്നത്. പരിപാടി സ്വന്തം പേരിലാക്കാൻ വേണ്ടി ബിജെപി ശ്രമിക്കുകയാണെന്ന് ഇടതുപക്ഷ അംഗങ്ങൾ പറഞ്ഞു.
Next Story
Adjust Story Font
16

