Quantcast

തില്ലങ്കേരിയിൽ സി.പി.എം വിശദീകരണയോഗം ഇന്ന്; പി.ജയരാജൻ പങ്കെടുക്കും

ഒരു മാസത്തിനിടെ തങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്ന് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പിന്നീട് പിൻവലിച്ചു.

MediaOne Logo

Web Desk

  • Published:

    20 Feb 2023 1:16 AM GMT

P Jayarajan, CPM
X

P Jayarajan

കണ്ണൂർ: തില്ലങ്കേരിയിൽ സി.പി.എം വിശദീകരണ യോഗം ഇന്ന്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തില്ലങ്കേരി ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.പി.എം വിശദീകരണ യോഗം നടത്താൻ തീരുമാനിച്ചത്. വൈകീട്ട് നടക്കുന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, പി. ജയരാജൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

അതിനിടെ ഒരുമാസത്തിനിടെ തങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്ന് ഷുഹൈബ് വധക്കേസിലെ പ്രധാന പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിട്ടു. ഞായറാഴ്ച വൈകീട്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് മിനിറ്റുകൾക്കകം അപ്രത്യക്ഷമായി.

'ഞ​ങ്ങ​ളി​ൽ ഒ​രാ​ൾ ഒ​രു​മാ​സം​​കൊ​ണ്ട് കൊ​ല്ല​പ്പെ​ടും. ഉ​ത്ത​ര​വാ​ദി പാ​ർ​ട്ടി അ​ല്ല. മു​ത​ലെ​ടു​പ്പ് ന​ട​ത്തി ലാ​ഭം കൊ​യ്യാ​ൻ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളാ​യ ആ​ർ.​എ​സ്.​എ​സും മ​റ്റും ശ്ര​മി​ക്കു​ന്നു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​ന്റെ പാ​പ​ക്ക​റ കൂ​ടി ഈ ​പാ​ർ​ട്ടി​യു​ടെ​മേ​ൽ മേ​ൽ​കെ​ട്ടി​വെച്ച്‌ വേ​ട്ട​യാ​ട​രു​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് അ​പേ​ക്ഷി​ക്കു​ന്നു. ഞ​ങ്ങ​ളു​ടെ ശ​വം നോ​ക്കി ഒ​രു നി​മി​ഷം​പോ​ലും പാ​ർ​ട്ടി​യെ തെ​റ്റി​ദ്ധ​രി​ക്ക​രു​ത്. ത​മ്മി​ല​ടി​ച്ച് ചോ​ര​കു​ടി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ൾ ന​മ്മു​ടെ കു​റി​പ്പാ​യി ഇ​തു ക​രു​ത​ണം' എ​ന്നി​ങ്ങ​നെ​യാ​ണ് കു​റി​പ്പ്.

സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ ആ​കാ​ശ് തി​ല്ല​​ങ്കേ​രി​യും അ​നു​കൂ​ലി​ക​ളും ത​മ്മി​ലു​ള്ള വാ​ക്പ​യ​റ്റ് ഏ​റ​ക്കു​റെ നി​ല​ച്ച​ശേ​ഷം ജി​ജോ​യു​ടെ പേ​രി​ൽ ഞാ​യ​റാ​ഴ്ച ര​ണ്ടു കു​റി​പ്പു​ക​ളാ​ണ് വ​ന്ന​ത്. ര​ക്ത​സാ​ക്ഷി കു​ടും​ബ​ത്തെ അ​പ​മാ​നി​ച്ചെ ഡി.​വൈ.​എ​ഫ്.​ഐ ആ​രോ​പ​ണ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് ആ​ദ്യ പോ​സ്റ്റ്. ആ​ർ.​എ​സ്.​എ​സു​കാ​ര​ന്റെ കൊ​ല​പാ​ത​ക കേ​സി​ൽ പാ​ർ​ട്ടി​ക്കാ​യി ജ​യി​ലി​ൽ​പോ​യ ആ​ളാ​ണ് ആ​കാ​ശ്. ര​ക്ത​സാ​ക്ഷി കു​ടും​ബ​ത്തെ അ​പ​മാ​നി​ച്ചു എ​ന്ന​ത​ര​ത്തി​ലാ​ണ് പ്ര​ചാ​ര​ണം. ന്യാ​യ​ത്തി​നൊ​പ്പം നി​ന്നി​ല്ലെ​ങ്കി​ലും ത​ങ്ങ​ളെ ക​രി​വാ​രി​തേ​ക്ക​രു​തെ​ന്നാ​യി​രു​ന്നു ആ ​കു​റി​പ്പ്. സി.​പി.​എ​മ്മി​നെ ഒ​രി​ക്ക​ലും ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജ​യ​പ്ര​കാ​ശ് തി​ല്ല​ങ്കേ​രി​യും കു​റി​പ്പി​ട്ടു. പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യെ വ​ലി​ച്ചി​ടു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളാ​ണെ​ന്നും എ​ന്ത് നി​ല​പാ​ടെ​ടു​ത്താ​ലും പാ​ർ​ട്ടി​യോ​ടൊ​പ്പം എ​ന്നു​മു​ണ്ടാ​കു​മെ​ന്നും സി.​പി.​എ​മ്മി​നെ ത​ക​ർ​ക്കാ​നാ​ണ് മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​മ​മെ​ന്നു​മാ​ണ് ജ​യ​പ്ര​കാ​ശി​ന്റെ പോ​സ്റ്റ്.

TAGS :

Next Story