എല്ലാത്തിന് പിന്നിലും ജമാഅത്തെ ഇസ്‌ലാമി എന്ന സിപിഎം പ്രചാരണം ഇസ്‌ലാമോഫോബിയ: എം.കെ മുനീർ
വ്യത്യസ്ത ആശയത്തില്‍ നിന്നുകൊണ്ടു തന്നെ ജമാഅത്തെ ഇസ്‍ലാമിയുമായി ലീഗ് സഹകരിച്ചിട്ടുണ്ടെന്നും എം.കെ മുനീർ മീഡിയവണിനോട്

കോഴിക്കോട്: വയനാട് തെരഞ്ഞെടുപ്പ് വിജയം ഉള്‍പ്പെടെ എല്ലാ കാര്യങ്ങള്‍ക്ക് പിന്നിലും ജമാഅത്തെ ഇസ്‍ലാമിയാണെന്ന് പറയുന്ന സിപിഎം ഇസ്‌ലാമോഫോബിയ ഉണ്ടാക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോക്ടർ എം.കെ മുനീർ.
ഇതിലൂടെ ബിജെപിക്ക് വളംവെക്കുകയാണ് സിപിഎം. വ്യത്യസ്ത ആശയത്തില്‍ നിന്നുകൊണ്ടു തന്നെ ജമാഅത്തെ ഇസ്‍ലാമിയുമായി ലീഗ് സഹകരിച്ചിട്ടുണ്ടെന്നും എം.കെ മുനീർ മീഡിയവണിനോട് പറഞ്ഞു.
ആളുകളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് സിപിഎം. ഫാഷിസത്തിനെതിരെയുള്ളൊരു പോരാട്ടം എന്ന നിലയ്ക്ക് നൽകിയ വിജയമാണ് വയനാട്ടിലേത്. അതിൽ ഇടതുപക്ഷത്തിന്റെ വോട്ടുകളും വന്നിട്ടുണ്ടാകും. ജമാഅത്തിന്റെ വോട്ടുകളും ഉണ്ടാകും. മതേതര കക്ഷികൾ എല്ലാവരും ഒരുമിച്ച് നിന്ന് ഫാഷിസത്തെ നേരിടണം എന്നാണ് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നത്. അതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിലും മാർക്‌സിസ്റ്റ് പാർട്ടിയും ജമാഅത്തും ഒരുമിച്ച് നിന്നത്- എം.കെ മുനീർ പറഞ്ഞു.
More to Watch
Adjust Story Font
16

