മേയർ നിർണയത്തിൽ സാമുദായിക സംഘടനയുടെ ഇടപെടലുണ്ടായെന്ന മിനിമോളുടെ പ്രസ്താവന: വി.ഡി സതീശൻ മറുപടി പറയണമെന്ന് സിപിഎം
സത്യസന്ധമായി കാര്യങ്ങൾ പറയുക എന്നതാണ് ഒരു രാഷ്ട്രീയക്കാരന്റെ ആദ്യ ഉത്തരവാദിത്തം. എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കബളിപ്പിക്കുകയാണ് വി.ഡി സതീശനും കോൺഗ്രസുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്

കൊച്ചി: മേയർ നിർണയത്തിൽ സാമുദായിക സംഘടനയുടെ ഇടപെടലുകളുണ്ടായി എന്നത് കൊച്ചി മേയർ വി.കെ മിനിമോളുടെ പരസ്യപ്രസ്താവനയിൽ വ്യക്തമാണെന്നും ഇതില്‍ വി.ഡി സതീശന്‍ മറുപടി പറയണമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്.സതീഷ്.
കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ സഭയുടെ സമ്മർദം ഉണ്ടായിട്ടുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നു വന്നപ്പോൾ പ്രതിപക്ഷ നേതാവ് നിഷേധിച്ചതാണ്. എന്നാൽ സഭയുടെ ഇടപെടൽ ഉണ്ടായി എന്ന് മേയർ തന്നെ സ്ഥീതീകരിക്കുന്നു.
ഒരു സാമുദായിക സംഘടനയുടെയും തിണ്ണ നിരങ്ങുന്നവരല്ല ഞങ്ങൾ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം. എന്നാൽ മേയറെ പോലും നിശ്ചയിക്കുന്നത് ഓരോ സാമുദായിക സംഘടന നിശ്ചയിക്കുന്നതിന് അടിസ്ഥാനപ്പെടുത്തിയാണ് എന്നാണ് മിനിമോളുടെ സ്റ്റേറ്റ്മെന്റുകളിൽ നിന്നും വ്യക്തമാകുന്നത്. എഐസിസി മെമ്പറോ പ്രവർത്തന പരിചയമോ ഒന്നും കോൺഗ്രസിൽ സ്ഥാനമാനങ്ങൾ നിശ്ചയിക്കാൻ പരിഗണനാവിഷയമല്ല. ഏതെങ്കിലും മത സാമുദായിക സംഘടനകളുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ അത്തരം സ്ഥാനങ്ങൾ ലഭ്യമാകു എന്ന് വ്യക്തമാകുന്നു'- എസ്.സതീഷ് വ്യക്തമാക്കി.
സത്യസന്ധമായി കാര്യങ്ങൾ പറയുക എന്നതാണ്ഒരു രാഷ്ട്രീയക്കാരന്റെ ആദ്യ ഉത്തരവാദിത്വം. എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കബളിപ്പിക്കുകയാണ് വിഡി സതീശനും കോൺഗ്രസും ചെയ്യുന്നത്.ഇത് കോൺഗ്രസിന്റെയും വി ഡി സതീശന്റെയും രാഷ്ട്രീയ നിലപാടുകളുടെ കാപട്യമാണ് വെളിവാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

