Quantcast

ദേവികുളം തിരഞ്ഞെടുപ്പ് വീഴ്ച: എസ് രാജേന്ദ്രനെ പുറത്താക്കാൻ ശുപാർശ

പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    2021-12-29 05:38:20.0

Published:

29 Dec 2021 5:11 AM GMT

ദേവികുളം തിരഞ്ഞെടുപ്പ് വീഴ്ച: എസ് രാജേന്ദ്രനെ പുറത്താക്കാൻ ശുപാർശ
X

ദേവികുളം തിരഞ്ഞെടുപ്പ് വീഴ്ചയിൽ മുൻ എംഎൽഎ എസ് രാജേന്ദ്രനെ പുറത്താക്കാൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശുപാർശ.പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കണ്ടെത്തി.തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥത ഉണ്ടായില്ല, പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണ കമ്മീഷനെ കണ്ടെത്തൽ.

ഒരുവർഷത്തേക്ക് രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ആണ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ ചെയ്തിരിക്കുന്നത്. അന്തിമ തീരുമാനം സി.പി.എം സംസ്ഥാനസമിതിയിലുണ്ടാകും.രാജേന്ദ്രനെ പുറത്താക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം.മണി എം.എൽ.എ നേരത്തെ പരസ്യ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ തന്റെ ഭാഗം കേൾക്കാതെയാണ് ജില്ല കമ്മിറ്റി നടപടി എടുത്തിരിക്കുന്നതെന്ന് രാജേന്ദ്രൻ പറഞ്ഞിരുന്നു.

TAGS :

Next Story