Quantcast

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു

എം.വി ജയരാജൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായതോടെയാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്

MediaOne Logo

Web Desk

  • Updated:

    2025-04-15 06:52:08.0

Published:

15 April 2025 10:51 AM IST

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു
X

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് കെ.കെ രാഗേഷിനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ നേതൃയോഗത്തിലായിരുന്നു തീരുമാനം. സംസ്ഥാന കമ്മിറ്റി അംഗമായ എം. പ്രകാശന്റെ പേരും പ്രഥമ പരിഗണനയിലുണ്ടായിരുന്നു. നേരത്തെ ടി.വി രാജേഷിന്റെ പേര് കൂടി ഉയർന്ന് കേട്ടിരുന്നെങ്കിലും രാജേഷിനെ സെക്രട്ടറി ആക്കുന്നതിൽ ഒരു വിഭാഗം നേതൃത്വത്തെ എതിർപ്പ് അറിയിക്കുകയായിരുന്നു.

TAGS :

Next Story