' വേങ്ങരയിൽ എസ്‍ഡിപിഐയുമായി സഖ്യമുണ്ടാക്കിയത് സിപിഎം'; കെ.എം ഷാജി
മീഡിയവണിന്‍റെ തീപാറും മണ്ഡലത്തിലായിരുന്നു ഷാജിയുടെ പ്രതികരണം

മലപ്പുറം: എസ്‍ഡിപിഐയുമായി സഖ്യമുണ്ടാക്കിയത് സിപിഎമ്മാണെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർഥി കെ.എം ഷാജി. വേങ്ങരയിൽ എസ്‍ഡിപിഐയുടെ സ്ഥാനാർഥിയെ വരെ എൽഡിഎഫ് വാങ്ങി. എ.കെ.ബാലൻ വേങ്ങരയിൽ എസ്‍ഡിപിഐക്കെതിരെ സംസാരിക്കുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. മീഡിയവണിന്‍റെ തീപാറും മണ്ഡലത്തിലായിരുന്നു ഷാജിയുടെ പ്രതികരണം.
''യുഡിഎഫിന്‍റെ ഒരു ആവശ്യം എന്ന നിലക്ക് സ്ഥാനാര്‍ഥിയായ ആളാണ് ഞാൻ. അവര്‍ ഇഷ്ടത്തോടെ സ്ഥാനാര്‍ഥിയാക്കിയ ആളാണ്. എസ്‍ഡിപിഐയെയും സ്ഥാനാര്‍ഥിയെയും വേങ്ങരയിൽ സിപിഎം ദത്തെടുത്തതാണ്'' ഷാജി പറഞ്ഞു.
Watch Video
Next Story
Adjust Story Font
16

