Quantcast

'ആരുടേയും സമ്മർദത്തിന് വഴങ്ങി സ്ഥാനാർഥി നിർണയം നടത്തുന്ന പാർട്ടിയല്ല സി.പി.എം'; എം.വി ഗോവിന്ദൻ

പൊന്നാനിയിൽ ഹംസയുടെ സ്ഥാനാർഥിത്വത്തിനു പിന്നിൽ ആരുടേയും സമ്മർദമില്ലെന്നും ഗോവിന്ദൻ

MediaOne Logo

Web Desk

  • Published:

    22 Feb 2024 6:29 PM IST

candidate,MV Govindan,CPM,latest malayalam news,loksabha election,kerala politics,എം.വി ഗോവിന്ദൻ,സിപിഎം
X

കണ്ണൂര്‍: പൊന്നാനിയിൽ കെ.എസ്. ഹംസയുടെ സ്ഥാനാർഥിത്വത്തിനു പിന്നിൽ ആരുടേയും സമ്മർദം ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആരുടേയും സമ്മർദത്തിന് വഴങ്ങി സ്ഥാനാർഥി നിർണയം നടത്തുന്ന പാർട്ടിയല്ല സി.പി.എം. ഇരുപത് സീറ്റും ജയിക്കുക എന്നതാണ് ലക്ഷ്യമെന്നും എം.വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.

'ബി.ജെ.പി കേരളത്തിലെ ഒരു മണ്ഡലത്തിലും ജയിക്കില്ല.തെരഞ്ഞെടുപ്പിന് സി.പി.എം സജ്ജമാണ്.ഇനി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മതി. രാഹുൽ ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ പോകുന്നു എന്ന് പറഞ്ഞാൽ കേരളത്തിൽ ഒരു മനുഷ്യൻ വിശ്വസിക്കുമോ'?.. ഇന്‍ഡ്യ മുന്നണിയുടെ പ്രധാന മന്ത്രി സ്ഥാനാർഥിയായി രാഹുലിനെ ഉയർത്തി കാട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.


TAGS :

Next Story