Quantcast

അൻവറിന്റെ ആരോപണങ്ങൾക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാനൊരുങ്ങി സിപിഎം

അൻവർ പരിപാടി നടത്തിയ ചന്തക്കുന്നിലാണ് സിപിഎമ്മും യോ​ഗം നടത്തുക

MediaOne Logo

Web Desk

  • Published:

    1 Oct 2024 12:14 PM IST

CPM is planning to organize a political briefing meeting against Anwars allegations, latest news malayalam, അൻവറിന്റെ ആരോപണങ്ങൾക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാനൊരുങ്ങി സിപിഎം
X

മലപ്പുറം: പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാനൊരുങ്ങി സിപിഎം. നിലമ്പൂരിൽ തന്നെ യോഗം സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം. ഒക്ടോബർ എഴിന് അൻവർ പരിപാടി നടത്തിയ ചന്തക്കുന്നിലാണ് സിപിഎമ്മും പരിപാടി നടത്തുക.

സിപിഎം പോളിംഗ് ബ്യൂറോ അംഗം എ. വിജയരാഘവൻ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇ. എൻ മോഹൻദാസ്, ടി. കെ ഹംസ,പി. കെ സൈനബ,നാസർ കൊളായി തുടങ്ങിയ നേതാക്കന്മാർ യോ​ഗത്തിൽ പങ്കെടുക്കുമെന്നും നേതൃത്വം അറിയിച്ചു.

നിലമ്പൂരിൽ തന്റെ പരിപാടിയിൽ പങ്കെടുത്തത് ജനാധിപത്യ വിശ്വാസികളാണെന്നും ചന്തക്കുന്നിലെ പരിപാടി വിപ്ലവമാകുമെന്നും അൻവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നൂറകണക്കിനാളുകളാണ് അൻവർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത്.

TAGS :

Next Story