സിപിഎം നേതാവ് അയിഷ പോറ്റി കോൺഗ്രസിൽ
കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് മെമ്പർഷിപ്പ് കൈമാറി

തിരുവനന്തപുരം: കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷ പോറ്റി കോൺഗ്രസിൽ . തിരുവനന്തപുരത്തെ രാപകൽ സമരവേദിയിൽ എത്തി. കുറച്ച് കാലങ്ങളായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് മെമ്പർഷിപ്പ് കൈമാറി.
പാർട്ടിയുടെ അഭിമാനമായി തുടരുന്നതിൽ അയിഷ പോറ്റിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് കുടുംബത്തിലേക്ക് ക്ഷണിക്കുന്നതായി ദീപ ദാസ് മുൻഷി പറഞ്ഞു.
സഖാക്കളോട് സ്നേഹം മാത്രമാണ്. പാർട്ടിയുടെ വഴികളെല്ലാം മാറി. ചില ഡിസിഷൻ മേക്കേഴ്സാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. തന്നെ താനാക്കിയതിൽ മുമ്പ് പ്രവർത്തിച്ച പാർട്ടി സഹായിച്ചു. തന്നെ വർഗ വഞ്ചക എന്ന് വിളിച്ചേക്കാം. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. താൻ ആരെയും കുറ്റപ്പെടുത്താൻ ഒരുക്കമല്ല. എല്ലാ പാർട്ടിയോടും തനിക്ക് ഇഷ്ടമാണ്. ജിവനുള്ള കാലത്തോളം മനുഷ്യരൊപ്പം കാണും. തന്നോട് ആർക്കും ദേശ്യം തോന്നരുത്. ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തിൽ പങ്കെടുത്തു. മനുഷ്യരോട് സ്നേഹത്തോടെ പെരുമാറുന്നതിൽ നഷ്ടമുണ്ടോ?. പാർട്ടി സന്തോഷം നൽകിയതുപോലെ ദുഃഖവും നൽകി. താൻ നല്ല വരുമാനമുള്ള വക്കീലായിരുന്നു, സ്വന്തം ജീവിത സന്തോഷം വരെ രാഷ്ട്രീയ ജിവിതത്തിനായി മാറ്റിയെന്നും അയിഷാ പോറ്റി പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് അയിഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന ഇവർ ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലാണ്.
തെരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി അവഗണന കാട്ടുന്നതായി പരാതി ഉയര്‍ന്നിരുന്നു. മൂന്നുതവണ എംഎല്‍എയായിരുന്ന അയിഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനം സിപിഎമ്മിന് വൻ തിരിച്ചടിയാണ്.
Adjust Story Font
16

