'നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായി'; പാലക്കാട് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു
2014 മുതൽ 2020 വരെ സിപിഎം വേട്ടാംകുളം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു

പാലക്കാട്: പാലക്കാട് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു. പൊൽപ്പുള്ളി പഞ്ചായത്തിലെ നിലവിലെ പ്രസിഡന്റ് ബാലഗംഗാധരനാണ് ബിജെപിയിൽ ചേർന്നത്. 20 വർഷത്തോളം സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. 2014 മുതൽ 2020 വരെ വേട്ടാംകുളം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ചാണ് ബിജെപിയിലേക്ക് ആകൃഷ്ടനായതെന്ന് ബാലഗംഗാധരൻ പറഞ്ഞു. പാർട്ടി വ്യക്തിയധിഷ്ഠിതമായതിനാലാണ് സിപിഎം വിട്ടത്. പാർട്ടി തന്നെ പലപ്പോഴും മാറ്റിനിർത്തിയെന്നും ബാലഗംഗാധരൻ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ബാലഗംഗാധരനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
Next Story
Adjust Story Font
16

