Quantcast

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയുയരും; മുഖ്യമന്ത്രി പതാക ഉയര്‍ത്തും

ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പ്രതിനിധികളും കണ്ണൂരിലെത്തി

MediaOne Logo

Web Desk

  • Published:

    5 April 2022 6:28 AM IST

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയുയരും; മുഖ്യമന്ത്രി പതാക ഉയര്‍ത്തും
X
Listen to this Article

കണ്ണൂര്‍: സി.പി.എം 23ാം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിയുയരും. സംഘാടക സമിതി ചെയർമാൻ പിണറായി വിജയൻ പതാക ഉയർത്തും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പ്രതിനിധികളും കണ്ണൂരിലെത്തി. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള പോളിറ്റ് ബ്യൂറോ യോഗം വൈകിട്ട് ചേരും.

പാർട്ടി ജനറൽ സെക്രട്ടറിസീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കളെത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ടീയ പ്രമേയത്തിൽ ബംഗാളിൽ നിന്നും കേരളത്തിൽ നിന്നുമുള്ള പ്രതിനിധികൾ സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമാകും. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് പതാകയുയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. നാളെ രാവിലെ നായനാർ അക്കാദമിയിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 840 പ്രതിനിധികൾ പങ്കെടുക്കും.



TAGS :

Next Story