Quantcast

അബ്ദുൽ ഷുക്കൂറിനെ അനുനയിപ്പിച്ച് സിപിഎം; എൻ.എൻ കൃഷ്ണദാസിനൊപ്പം വീണ്ടും പാർട്ടി വേദിയിൽ

ഷുക്കൂറുമായി പാർട്ടി വേദിയിലെത്തിയ എൻ.എൻ.കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചു

MediaOne Logo

Web Desk

  • Published:

    25 Oct 2024 4:56 PM IST

CPM,  Abdul Shukur,  NN Krishnadas, latest news malayalam, അബ്ദുൽ ഷുക്കൂറിനെ അനുനയിപ്പിച്ച് സിപിഎം; എൻ.എൻ കൃഷ്ണദാസിനൊപ്പം വീണ്ടും പാർട്ടി വേദിയിൽ
X

പാലക്കാട്: പൊട്ടിത്തെറി വിതച്ച് പാലക്കാട്ടെ സിപിഎമ്മിൽ‌ നിന്ന് പുറത്തുപോയ ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂറിനെ അനുനയിപ്പിച്ച് ജില്ലാ നേതൃത്വം. സിപിഎം പാലക്കാട് കൺവെൻഷൻ വേദിയിൽ അബ്ദുൽ ഷുക്കൂറുമായി മുതിർന്ന നേതാവ് എൻ.എൻ കൃഷ്ണദാസ് പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തിനിൽക്കെ പാർട്ടിയിൽ നിന്ന് നേതാക്കൾ കൊഴിഞ്ഞു പോകുന്നത് മുന്നണിക്കും ക്ഷീണമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഷുക്കൂറിനെ അനുനയിപ്പിക്കാനുള്ള ശ്രമം പാർട്ടി ആരംഭിച്ചത്.

അതേസമയം ഷുക്കൂറുമായി പാർട്ടി വേദിയിലെത്തിയ എൻ.എൻ.കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചു. ഇറച്ചിക്കടക്ക് മുന്നിൽ പട്ടി നിൽക്കുന്നതുപോലെയാണ് മാധ്യമങ്ങൾ നിൽക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിവാ​ദ പരാമർശം.

സിപിഎം ജില്ലാ നേതൃത്വം അപമാനിക്കുകയും അവഗണിക്കുകയും ചെയ്തെന്ന് ആരോപിച്ചായിരുന്നു അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടത്. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പാലക്കാട് നഗരസഭ കൗൺസിലറും പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററുമാണ് ഷുക്കൂർ.

സമാന അനുഭവസ്ഥർ പാർട്ടിയിൽ വേറെയുമുണ്ടെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞാണ് ഷുക്കൂർ പറഞ്ഞത്. പാർട്ടിക്ക് വേണ്ടി ആത്മാർഥമായാണ് താൻ പ്രവർത്തിച്ചതെന്നും എന്നാൽ, പാർട്ടിക്കുള്ളിൽ ചവിട്ടി താഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജില്ല സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും ജില്ല സെക്രട്ടറിയുടെ പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമാണെന്നും ഷുക്കൂർ പറഞ്ഞിരുന്നു.

TAGS :

Next Story