Quantcast

എം.എൻ വിജയന്റെ കുടുംബം ആവശ്യപ്പെട്ടാൽ ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയ്യാർ: എം.വി ജയരാജൻ

തട്ടിപ്പുകാരുടെ സംഘമായി കോൺഗ്രസ് മാറിയെന്ന് എം.വി ജയരാജൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-09-14 13:15:05.0

Published:

14 Sept 2025 5:05 PM IST

എം.എൻ വിജയന്റെ കുടുംബം ആവശ്യപ്പെട്ടാൽ ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയ്യാർ: എം.വി ജയരാജൻ
X

സുൽത്താൻ ബത്തേരി: ആത്മഹത്യക്ക് ശ്രമിച്ച എൻ.എം വിജയന്റെ മരുമകൾ പത്മജയെ കണ്ട് സിപിഎം നേതാവ് എം.വി ജയരാജൻ. ബത്തേരിയിലെ ആശുപത്രിയിലെത്തിയാണ് ജയരാജൻ പത്മജയെ കണ്ടത്. എം.എൻ വിജയന്റെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയ്യാറാണെന്ന് എം.വി ജയരാജൻ പറഞ്ഞു.

കുടുംബം ആവശ്യപ്പെട്ടാൽ അക്കാര്യം പരിഗണിക്കും. തട്ടിപ്പുകാരുടെ സംഘമായി കോൺഗ്രസ് മാറി. സിപിഎം നേതാക്കൾ വിജയന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും എം.വി ജയരാജൻ കൂട്ടിച്ചേർത്തു.

അതേസമയം തിരുവഞ്ചൂർ രാധകൃഷ്ണനുമായുള്ള സംഭാഷണം എൻ.എം വിജയന്റെ കുടുംബം പുറത്തുവിട്ടു. വാക്ക് പറഞ്ഞവർക്ക് പാലിക്കാൻ മര്യാദയുണ്ടായിരുന്നുവെന്നും നേതാക്കൾ എടുക്കുന്ന നിലപാടുകളോട് ഒരു യോജിപ്പും ഇല്ലെന്നും തിരുവഞ്ചൂർ സംഭാഷണത്തിൽ പറഞ്ഞു. ‌വിഷയത്തിൽ കെപിസിസിയ്ക്ക് നൽകിയ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടുന്നതിൽ നേതൃത്വം തീരുമാനമെടുക്കണമെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.

TAGS :

Next Story