Quantcast

നിലമ്പൂരിലെ യുഡിഎഫ് വിജയം വർഗീയ ശക്തികളെ കൂട്ടുപിടിച്ചെന്ന ആക്ഷേപം ആവർത്തിച്ച് സിപിഎം

പ്രിയങ്ക ഗാന്ധിയുടേതിന് സമാനമായി വോട്ട് ചെയ്തവരെ സിപിഎം അപമാനിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപെടുത്തി

MediaOne Logo

Web Desk

  • Updated:

    2025-06-24 09:56:31.0

Published:

24 Jun 2025 1:44 PM IST

നിലമ്പൂരിലെ യുഡിഎഫ് വിജയം വർഗീയ ശക്തികളെ കൂട്ടുപിടിച്ചെന്ന ആക്ഷേപം ആവർത്തിച്ച് സിപിഎം
X

നിലമ്പൂർ: നിലമ്പൂരിലെ യുഡിഎഫ് വിജയത്തെ വർഗീയ ശക്തികളെ കൂട്ടുപിടിച്ചുള്ള വിജയമെന്ന് ആക്ഷേപിച്ച് സിപിഎം. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയശക്തികളുമായി യുഡിഎഫ് കൂട്ടുകൂടുകയാണെന്നും ഇതിന്റെ പ്രത്യാഘാതം ഭാവിയിൽ കാണാമെന്നും സിപിഎം പോളിറ്റ് ബ്യുറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. നിലമ്പൂരിൽ വിജയം കണ്ടില്ലെങ്കിലും, വെൽഫെയർ പാർട്ടി പിന്തുണ മുൻ നിർത്തി തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രചരണം തുടരുകയാണ് സിപിഎം എന്നതിന്റെ സൂചനയാണ് പാർട്ടി നൽകുന്നത്.

പ്രിയങ്ക ഗാന്ധിയുടേതിന് സമാനമായി വോട്ട് ചെയ്തവരെ സിപിഎം അപമാനിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപെടുത്തി. '65000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു പ്രിയങ്ക ഗാന്ധിക്ക് അപ്പോഴും വർഗീയ വാദികളും തീവ്രവാദികളുമാണ് ജയിപ്പിച്ചതെന്ന് സിപിഎം പറഞ്ഞു. ഷൗക്കത്തിനെയും ജയിപ്പിച്ചത് അവർ തന്നെയാണ് എന്നാണ് പറയുന്നത്. അങ്ങനെ ആണെങ്കിൽ കേരളം വലിയ അപകടകരമായ സ്ഥലമാണല്ലോ.' സതീശൻ പറഞ്ഞു. പറയുമ്പോൾ ഈ നാട്ടിലെ ജനങ്ങളെ കുറിച്ചാണ് പറയുന്നതെന്നു ബോധ്യം വേണമെന്നും സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷവും പിന്തുണാ വിവാദത്തിൽ വാക്പോര് തുടരുമെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്.

TAGS :

Next Story