എ.പത്മകുമാറിനെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി സിപിഎം; സ്‌ക്രീന്‍ഷോട്ട് പുറത്ത്
കഴിഞ്ഞ വെള്ളിയാഴ്ച വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയതിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായിരുന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ.പത്മകുമാറിനെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി. കഴിഞ്ഞ വെള്ളിയാഴ്ച വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയതിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നു. ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ ജയിലില്‍ കഴിഞ്ഞെങ്കിലും എ.പത്മകുമാറിനെ ഇതുവരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല.
സിപിഎമ്മിന്റെ ആഭ്യന്തര വിഷയങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകറ്റിനിര്‍ത്താനാണ് നീക്കമെന്നാണ് വിവരം. ശബരിമല സ്വര്‍ണക്കൊള്ളയിലും കട്ടിളപാളി കേസിലും റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കിയ പത്മകുമാര്‍ ജയില്‍ മോചിതനായിരുന്നു. പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
2025 നവംബര്‍ 20നാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനെ കട്ടിളപാളി കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഡിസംബര്‍ നാലിന് ദ്വാരപാലക ശില്പ കേസിലും എസ്‌ഐടി അറസ്റ്റ് രേഖപ്പെടുത്തി. ആദ്യ കേസില്‍ ഫെബ്രുവരി 20ന് വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ദ്വാരകാല ശില്പ കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെയാണ് പത്മകുമാര്‍ ജയില്‍ മോചിതനാകുന്നത്.
Adjust Story Font
16

