'വടകരയിൽ ഷാഫി പറമ്പിൽ ഫാക്ടർ ബാധിച്ചിട്ടില്ല, അരലക്ഷം വോട്ട് യുഡിഎഫിന് കുറഞ്ഞു'; സിപിഎം
രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ജീവന്‍ കൊടുത്ത് നിലനിര്‍ത്തിയത് ഇടതുപക്ഷമാണെന്നും എം. മെഹബൂബ്

കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിൽ ഫാക്ടർ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് . യുഡിഎഫിന് വടകരയിൽ അരലക്ഷം വോട്ട് നഷ്ടമാവുകയാണ് ചെയ്തത് . തെരഞ്ഞെടുപ്പിൽ യുഡിഎഫ് രഹസ്യമായി ബിജെപിയെ കൂട്ട് പിടിക്കുകയാണ് . ബിജെപിയെ ഏറ്റവും കൂടുതൽ എതിർക്കുന്ന സിപിഎം ഇവരെ വാർഡ് വിഭജനത്തിൽ സഹായിച്ചു എന്ന കോൺഗ്രസ് ആരോപണം അടിസ്ഥാന രഹിതമാണെന്നും മെഹബൂബ് മീഡിയവണിനോട് പറഞ്ഞു.
'ബിജെപിയെ രാജ്യത്ത് എതിര്‍ക്കുന്ന ഏക പ്രസ്ഥാനം സിപിഎമ്മും ഇടതുപക്ഷവുമാണ്.ബിജെപിയുടെ നയങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ശക്തമായി എതിര്‍ത്തത് ഞങ്ങളാണ്.ഈ രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ജീവന്‍ കൊടുത്ത് നിലനിര്‍ത്തിയത് ഇടതുപക്ഷമാണ്. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കേന്ദ്രനയങ്ങള്‍ക്കെതിരെ സംസാരിച്ചിട്ടുണ്ടോ?.ബിജെപിയെ വേദനിപ്പിക്കുന്ന സംസാരം നടത്തിയിട്ടില്ല.ബിജെപിയും യുഡിഎഫും ഒരേ പ്രചാരണമാണ് നടത്തിയത്.ശബരിമലക്കെതിരെയുള്ള പാട്ടുകള്‍ ഒരേ സ്ഥലത്ത് നിന്ന് കാസറ്റ് ചെയ്താണ് എടുത്തത്..' മെഹബൂബ് പറഞ്ഞു.
Adjust Story Font
16

