Quantcast

എം.വി ഗോവിന്ദന് രണ്ടാമൂഴം; 89 അംഗ കമ്മിറ്റിയില്‍ 15 പേര്‍ പുതുമുഖങ്ങള്‍

89 അംഗ സിപിഎം സംസ്ഥാന സമിതിയില്‍ 15 പേര്‍ പുതുമുഖങ്ങളാണ്

MediaOne Logo

Web Desk

  • Updated:

    2025-03-09 12:26:04.0

Published:

9 March 2025 1:41 PM IST

cpm state conference,kollam,kerala,latest malayalam news,കൊല്ലം സമ്മേളനം,കൊല്ലം സിപിഎം,സിപിഎം സംസ്ഥാന സമ്മേളനം
X

കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ തുടരും. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനം ഏകകണ്ഠമായാണ് സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദനെ വീണ്ടും തെരഞ്ഞെടുത്തത്.

വരാനിരിക്കുന്ന തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾ, പാർട്ടി സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നയ രേഖക്ക് പാർട്ടിയിലും മുന്നണിയിലും പിന്തുണ ഉറപ്പിക്കൽ തുടങ്ങിയവയാണ് എം.വി ഗോവിന്ദന് മുന്നിൽ പാർട്ടി സെക്രട്ടറി എന്ന നിലയിലുള്ള പ്രധാന കടമ്പകൾ. 89 അംഗ സിപിഎം സംസ്ഥാന സമിതിയില്‍ 15 പേര്‍ പുതുമുഖങ്ങളാണ്.

പുതുമുഖങ്ങൾ

എം രാജ​ഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വി.പി അനില്‍, കെ.വി അബ്ദുള്‍ ഖാദര്‍, എം പ്രകാശൻ മാസ്റ്റർ, വി.കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആർ ബിന്ദു, എം അനിൽകുമാർ, കെ പ്രസാദ്, ടി.ആർ രഘുനാഥ്, എസ് ജയമോഹൻ, ഡി.കെ മുരളി

സെക്രട്ടേറിയറ്റ് അം​ഗങ്ങൾ

എം വി ജയരാജൻ, കെ കെ ശൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണൻ, കെ എൻ ബാല​ഗോപാൽ, പി രാജീവ്, കെ കെ ജയചന്ദ്രൻ, വി എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ​ദിനേശൻ, സി എൻ മോഹനൻ

സംസ്ഥാന കമ്മിറ്റി അം​ഗങ്ങൾ‌

പിണറായി വിജയൻ, എം.വി ​ഗോവിന്ദൻ, ഇ.പി ജയരാജൻ, ടി.എം തോമസ് ഐസക്, കെ.കെ ശൈലജ, എളമരം കരീം, ടി.പി രാമകൃഷ്ണൻ, കെ.എൻ ബാല​ഗോപാൽ, പി രാജീവ്, കെ രാധാകൃഷ്ണൻ, സി.എസ് സുജാത, പി സതീദേവി, പി.കെ ബിജു, എം സ്വരാജ്, പി.എ മു​ഹമ്മദ് റിയാസ്, കെ.കെ ജയചന്ദ്രൻ, വി.എൻ വാസവൻ, സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ, കെ.പി സതീഷ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു, എം.വി ജയരാജൻ, പി ജയരാജൻ, കെ.കെ രാ​ഗേഷ്, ടി വി രാജേഷ്, എ.എൻ ഷംസീർ, സി.കെ ശശീന്ദ്രൻ, പി മോഹനൻ മാസ്റ്റർ, എ പ്രദീപ് കുമാർ, ഇ.എൻ മോഹൻ​ദാസ്,

പി.കെ സൈനബ, സി കെ രാജേന്ദ്രൻ, എൻ.എൻ കൃഷ്ണദാസ്, എം.ബി രാജേഷ്, എ.സി മൊയ്തീൻ, സി.എൻ മോഹനൻ, കെ ചന്ദ്രൻ പിള്ള, സി.എം ദിനേശ്മണി, എസ് ശർമ, കെ പി മേരി, ആർ നാസർ, സി ബി ചന്ദ്രബാബു, കെ.പി ഉദയബാനു, എസ് സുദേവൻ, ജെ മേഴ്സികുട്ടിയമ്മ, കെ രാജ​ഗോപാൽ, എസ് രാജേന്ദ്രൻ, കെ സോമപ്രസാദ്, എം.എച്ച് ഷാരിയാർ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി.എൻ സീമ, വി ശിവന്‍കുട്ടി,

ഡോ. വി ശിവദാസന്‍, കെ സജീവന്‍, എം.എം വര്‍​ഗീസ്, ഇ.എന്‍ സുരേഷ് ബാബു, പാനോളി വത്സന്‍, രാജു എബ്രഹാം, എ.എ റഹിം, വി.പി സാനു, ഡോ.കെ.എന്‍ ​ഗണേഷ്, കെ.എസ് സലീഖ, കെ.കെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒ.ആര്‍ കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എന്‍ ചന്ദ്രന്‍.


TAGS :

Next Story