Quantcast

'വിമർശിക്കുന്നവരെ ടി.പിയെപ്പോലെ പോലെ നേരിടാനാണ് സിപിഎം നീക്കം, കൈവെട്ട് ഭീഷണി മുദ്രാവാക്യത്തില്‍ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണം'; കെ.കെ രമ

'ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന പാർട്ടി, അത് സംസാരിക്കുന്നവരുടെ കൈവെട്ടും,കാൽ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നു'

MediaOne Logo

Web Desk

  • Updated:

    2025-07-11 08:57:14.0

Published:

11 July 2025 11:15 AM IST

KK Rama,CPM,cdavood,mediaone,സി.ദാവൂദ്,കെ.കെ രമ,സിപിഎം,ടിപി ചന്ദ്രശേഖരന്‍
X

കോഴിക്കോട്: മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ക്കെതിരായ സിപിഎമ്മിന്റെ കൈവെട്ട് ഭീഷണി മുദ്രാവാക്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കെ.കെ രമ എംഎൽഎ. വിമർശിക്കുന്നവരെ ടി.പി ചന്ദ്രശേഖരനെ പോലെ നേരിടാനാണ് സിപിഎം നീക്കമെന്നും രമ മീഡിയവണിനോട് പ്രതികരിച്ചു.

'ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന പാർട്ടി, അത് സംസാരിക്കുന്നവരുടെ കൈവെട്ടും,കാൽ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്. നമുക്ക് മുന്നിൽ ഒരുപാട് ഉദാഹരണങ്ങളുണ്ട്. ടി.പി ചന്ദ്രശേഖരെയും ഇത് തന്നെയാണ് ചെയ്തത്. പ്രസ്ഥാനത്തെ വിമർശിച്ചതിനും പ്രസ്ഥാനത്തിന്റെ വഴിവിട്ട സമീപനങ്ങളെ തുറന്ന് കാട്ടിയതിന് അദ്ദേഹത്തെ തുണ്ടം തുണ്ടമായി വെട്ടിയരിഞ്ഞത്. അവർ അതിനൊന്നും മടിക്കാത്ത പാർട്ടിയാണ്'..രമ പറഞ്ഞു.

' സി.ദാവൂദ് ഒരു വിമർശനം ഉന്നയിച്ചതാണ്. പാർട്ടിക്കെതിരെയുള്ള വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണുകയോ, ശരിയാണെങ്കിൽ തിരുത്തുകയോ ചെയ്യുക എന്ന സമീപനം എടുക്കുന്നതിന് പകരം വിമർശിക്കുന്ന ആളെ ഇല്ലാതക്കാം എന്ന് പറയുന്ന പാർട്ടിനയവുമായാണ് സിപിഎം മുന്നോട്ട് പോകുന്നത്. ഇങ്ങനെ മുന്നോട്ട് പോയാൽ വിജയൻ മാഷ് പറഞ്ഞപോലെ പാർട്ടിയിൽ ആളുണ്ടാകില്ലെന്ന കാര്യത്തിൽ സംശയം വേണ്ട. എത്രയെത്ര ഉദാഹരണങ്ങളുണ്ടായിട്ടും അതിൽ നിന്നും പാഠം ഉൾക്കൊള്ളാൻ പാർട്ടി തയ്യാറല്ല. ഗുണ്ടായിസം മാത്രമാണ് ഒരു പ്രസ്ഥാനത്തിന്റെ കൈമുതലെന്നതാണ് പ്രധാന കാര്യം'-. രമ കൂട്ടിച്ചേര്‍ത്തു.

'വണ്ടൂരിൽ നടത്തിയ പ്രകടത്തിനെക്കുറിച്ച് സിപിഎം നേതൃത്വത്തിന്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണം.സംസ്ഥാന സെക്രട്ടറിയുൾപ്പടെയുള്ളവർ ഇതിനെ അനുകൂലിക്കുന്നുണ്ടോ എന്ന കാര്യമടക്കമറിയാൻ പൊതുജനത്തിന് താൽപര്യമുണ്ട്. മറ്റൊരാൾ പറയുന്ന വിയോജിപ്പ് കൂടി രേഖപ്പെടുത്താനുള്ളതാണ് ജനാധിപത്യം. ഇന്നത്തെ കാലത്ത് ആരെയെങ്കിലും ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനാകുമോ?. .ഇങ്ങനെ എത്രകാലം പാർട്ടിക്ക് മുന്നോട്ട് പോകാനാകും. പ്രത്യേകിച്ചും ഈ സോഷ്യൽമീഡിയ കാലത്ത് അഭിപ്രായം രേഖപ്പെടുത്താൻ വേറെ മാർഗത്തിലേക്ക് പോകേണ്ട കാര്യമില്ല. വിമർശനങ്ങൾ ഇനിയും പറയും. അവരെയൊക്കെ ഇല്ലാതാക്കാനാണ് വ്യാമോഹമെങ്കിൽ അതങ്ങ് കൈയിൽ വെച്ചാൽ മതി'..രമ പറഞ്ഞു.


TAGS :

Next Story